ക്രൈസ്തവ ബോധിയുടെ  “കുടുംബസദസ്സ് ” വെബിനാർ പരമ്പര സമാപിച്ചു

തിരുവല്ല : കോവിഡ്  രണ്ടാം തരംഗകാലത്ത് ക്രൈസ്തവ ബോധി സംഘടിപ്പിച്ച  വെബിനാർ പരമ്പരയ്ക്ക്  അനുഗ്രഹീതമായ പരിസമാപ്തി.   കോവിഡ് വിദ്യാഭ്യാസ മേഖലയിലും, കുടുംബങ്ങളിലും,  ആരോഗ്യമേഖലയിലും, ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും  നിരവധി വെല്ലുവിളികൾ
ഉയർത്തുന്ന പശ്ചാത്തലത്തിൽ വീട്, കുട്ടികൾ, കുടുംബം എന്ന വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ക്ലാസ്സുകൾ നടത്തപ്പെട്ടത്.

ഒന്നാം ദിവസം  ഓൺലൈൻ വിദ്യാഭ്യാസം വിദ്യാർത്ഥികളും മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ടത്, പേരന്റിംഗ് എന്നീ  വിഷയത്തെ അടിസ്ഥാനമാക്കി ഡോ. ജെയിംസ് ജോർജ് വെൺമണിയും, രണ്ടാം ദിവസം പ്രീമാരിറ്റൽ കൗൺസിലിംഗ്, കുടുംബ ബന്ധം എങ്ങനെ ഊഷ്മളമാക്കാo എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഡോ. സജി കെ. പി യും ക്ലാസ്സുകൾ നയിച്ചു. അവസാന ദിവസം കരിയർ ബീക്കൺ,10ഉം 12 ഉം കഴിഞ്ഞ് ഇനി എന്ത്? എന്ന ഭാഗമാണ് കരിയർ വിദഗ്ധൻ ലോറൻസ് മാത്യു ചർച്ച ചെയ്തത്.

പാസ്റ്റർ വി. പി. ഫിലിപ്പ് സമർപ്പിച്ചു പ്രാർത്ഥിച്ച ഈ വെബിനാറിൽ ഡോ കെ. ജെ. മാത്യു, ഡോ. എം സ്റ്റീഫൻ,  പാസ്റ്റർ രാജു ആനിക്കാട് എന്നിവർ സമാപന സന്ദേശം നല്കി അനുഗ്രഹ പ്രാർത്ഥന നടത്തി.  ഷിബു മുളങ്കാട്ടിൽ, പാസ്റ്റർ സാം വർഗ്ഗീസ് തുരുത്തിക്കര, പാസ്റ്റർ ടൈറ്റസ് ജോൺസൺ എന്നിവർ വിവിധ സെക്ഷനുകളിൽ അധ്യക്ഷം വഹിച്ചു. പാസ്‌റ്റേഴ്സ് ജോയി നെടുംകുന്നം, ലിജു കോശി, ഫിന്നി സി യോഹന്നാൻ എന്നിവർ പ്രാർത്ഥിച്ചു. ഏഞ്ചലിൻ എൽസാ ഫിലിപ്പ്, ജോബ് ജോൺ, ജോമോൻ & ജെയ്മോൾ ടീം ഗാനശുശ്രുഷ നയിച്ചു. ഡോ. ജെയിംസ് ജോർജ് വെൺമണി ട്രെയിംനിംഗ്‌ കോർഡിനേറ്ററും ഷാജൻ ജോൺ ഇടയ്ക്കാട് ഈവൻ്റ് ഓർഗനൈസറുമായിരുന്നു. ക്രൈസ്തവ ബോധി ടീം നേതൃത്വം നല്കി. കോവിഡ് കാലത്തിനും കോവിഡാനന്തര കാലത്തിനും ഉൾക്കാഴ്ച നൽകുന്ന ഈ വെബിനാർ പരമ്പര, പങ്കെടുത്ത എല്ലാവർക്കും പുതിയ ദിശാബോധം നൽകുന്നതായിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.