ചർച്ച് ഓഫ് ഗോഡ് യു.കെ യൂറോപ്പ് 14മത് നാഷണൽ കോൺഫറൻസ്

Kraisthava Ezhuthupura News

ബ്രിട്ടൻ: ചർച്ച് ഓഫ് ഗോഡ് യു.കെ യൂറോപ്പ് റീജിയന്റെ പതിനാലാമത് നാഷണൽ കോണ്ഫറൻസ് ജൂലൈ 23, 24, 25 എന്നീ ദിവസങ്ങളിൽ നടത്തപ്പെടും. ഓവർസിയർ റവ. ജോ കുര്യൻ പ്രാർത്ഥിച്ച് ഉൽഘാടനം ചെയ്യുന്ന കോൺഫെറെൻസിൽ ഡോ. തോമസ് മാമ്മൻ, ഡോ. ഷിബു കെ മാത്യു, റവ. സെസിൽ മാത്യു, സിസ്. ലിനി ജെയിംസ് എന്നിവർ വചനം ശുശ്രുഷിക്കുന്നു.

കോൺഫറൻസ് എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 9 മണി വരെ നടത്തപ്പെടുന്നു. 24ന് രാവിലെ 10 മണി മുതൽ ഉച്ചക്ക് 12 മണി വരെ സഹോദരിമാരുടെ യോഗം നടക്കും. സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന മീറ്റിംഗ് ഫേസ്ബുക് യൂട്യൂബ് എന്നീ മാധ്യമങ്ങളിൽ തത്സമയം സംപ്രേഷണം ചെയ്യും. ഏവരെയും ഈ യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.