കൊല്ലം YMCA യുടെ സ്ഥലവും , ക്രിസ്ത്യൻ ചാപ്പലും പിടിച്ചെടുത്തതിൽ പ്രതിക്ഷേധം ശക്തമാകുന്നു

Kraisthava Ezhuthupura News

കൊല്ലം: കൊല്ലം ഈസ്റ്റ് വില്ലേജില്‍ 1947 ലെ കുത്തകപാട്ട ചട്ടങ്ങള്‍ പ്രകാരം YMCA കൈവശം വച്ചിരുന്ന 85 സെന്റ് സ്ഥലവും അതിൽ സ്ഥിതി ചെയുന്ന ക്രിസ്ത്യൻ ചാപ്പലും,30,000 ചതുരശ്രയടി വിസ്തീർണമുള്ള മറ്റ് കെട്ടിടങ്ങളും ഉൾപ്പെട്ട വസ്തുവകകൾ കൊല്ലം കളക്ടർ B.അബ്ദുൽ നാസറിന്റെ നേതൃത്വത്തിൽ ഏറ്റെടുത്തു.

post watermark60x60

പ്രസ്‌തുത നടപടിക്കെതിരെ ബഹു.ഹൈക്കോടതിയിൽ സ്റ്റേ അപേക്ഷ സമർപ്പിച്ച YMCA യുടെ നിയമപരമായ അവകാശത്തെ മാനിക്കാതെ പ്രസ്‌തുത സ്റ്റേ അപ്പീലിലിലുള്ള ഉത്തരവ് അതെ ദിവസം തന്നെ ലഭിക്കുമെന്നറിയിച്ചിട്ടും അതിനു കാത്തുനിൽക്കാതെ വളരെ തിടുക്കപ്പെട്ടു പ്രസ്‌തുത വസ്തുവകകൾ പിടിച്ചെടുത്ത കളക്ടറുടെ നടപടിയിൽ പ്രതിഷേധം ശക്തമാകുകയാണ്.

YMCA യുടെ സ്റ്റേ അപേക്ഷയിൽ സ്റ്റേ അനുവദിച്ചുകൊണ്ട് ബഹു .ഹൈക്കോടതി അതെ ദിവസം ഉച്ചയ്ക്ക് തന്നെ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു എന്നുള്ളത് YMCA യുടെ അവകാശവാദങ്ങൾക്കു ബലം പകരുന്നതുമാണ്, 6 കോടി രൂപ പാട്ടകുടിശ്ശിക വരുത്തി എന്നുള്ളതാണ് YMCA യ്ക്ക് എതിരെ ആരോപിക്കുന്ന കുറ്റം. പിഴയുൾപ്പെടെ അടച്ചു തീർപ്പാക്കാവുന്ന കാര്യമായിരിക്കെ തിടുക്കപ്പെട്ട് പിടിച്ചെടുത്തത് സാമൂഹ്യ സേവന മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന YMCAയോടുള്ള വെല്ലുവിളിയാണന്ന് ഭാരവാഹികൾ പറഞ്ഞു.

-ADVERTISEMENT-

You might also like