ഇന്നത്തെ ചിന്ത : കാലേബിന് ലഭിച്ച ഹെബ്രോൻ മല | ജെ പി വെണ്ണിക്കുളം

യോശുവയുടെ പുസ്തകത്തിൽ നാം കാണുന്ന ഒരു വ്യത്യസ്ത സാക്ഷ്യമുണ്ട്. അതു മറ്റാരുടെയുമല്ല, കാലേബിന്റേതാണ്. 85ന്റെ നിറവിലും ചുറുചുറുക്കോടെ മല്ലന്മാരെ കീഴടക്കാനുള്ള യൗവന ശക്തി പ്രാപിച്ചവൻ. അനാക്യ മല്ലൻമാരുടെ അധിവാസ കേന്ദ്രമായിരുന്ന ഹെബ്രോൻ മല തനിക്കു അവകാശപ്പെട്ടതാണെന്നു ഉറക്കെ പ്രഖ്യാപിക്കുവാൻ താൻ മടിച്ചില്ല. മൂന്നു അനാക്യ മല്ലന്മാരെ കീഴ്‌പ്പെടുത്തി അതു നേടിയെടുക്കാൻ തനിക്കു നിസ്സാരമായി കഴിയും എന്നാണ് ദൈവത്തോട് പറ്റിനിന്ന കാലേബ് പറഞ്ഞത്. ഒടുവിൽ താൻ അതു നേടിയെടുത്തു.

post watermark60x60

ധ്യാനം: യോശുവ 14
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like