പി.സി.ഐ കേരളാ സ്റ്റേറ്റ്: ‘Alive 2021’ ജൂലൈ 15 മുതൽ

തിരുവല്ല: പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് ഒരുക്കുന്ന ‘Alive 2021’ ജൂലൈ 15 മുതൽ വരെ 17 വൈകിട്ട് 7 മണി മുതൽ 9 മണി വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും.
കോവിഡ് മഹാമാരിയുടെ ക്രൂരമായ ആക്രമണത്താൽ മരണത്തെ മുഖാമുഖം കണ്ട അനുഗൃഹീത ശുശ്രുഷകൻമാരായ പാസ്റ്റർ സജി മാത്യു ( ഗുജറാത്ത്), പാസ്റ്റർ ആൽവിൻ മാത്യൂസ്( മിഷണറി, നോർത്ത് ഇന്ത്യാ), പാസ്റ്റർ രാജു മേത്ര( റാന്നി) എന്നിവർ തങ്ങൾ കടന്നു പോയ തീഷ്ണമായ അനുഭവങ്ങൾ പങ്കു വയ്ക്കുകയും ദൈവ വചനം പ്രസംഗിക്കുകയും ചെയ്യും.
അനുഗൃഹീത ഗാനശുശ്രുഷകരായ സിസ്റ്റർ പെർസിസ് ജോൺ, ലോർഡ്‌സൺ ആൻ്റണി, ഗ്ലാഡ്സൺ ബിജു തോമസ് എന്നിവർ സംഗീതാരാധനയ്ക്ക് നേതൃത്വം നൽകും.
പാസ്റ്ററന്മാരായ പി എ ജയിംസ് ( പ്രസിഡൻ്റ്), നോബിൾ പി തോമസ് ( വൈസ് പ്രസിഡൻ്റ്) ജെയ്സ് പാണ്ടനാട്( ജനറൽ സെക്രട്ടറി) ബ്രദർ എബ്രഹാം ഉമ്മൻ ( ട്രഷറർ), ജിജി ചാക്കോ തേക്കുതോട്( സെക്രട്ടറി) അനീഷ് ഐപ്പ്( മീഡിയ കൺവീനർ) എന്നിവർ നേതൃത്വം നൽകും.

-Advertisement-

You might also like
Comments
Loading...