ക്രൈസ്തവ എഴുത്തുപുര വഡോദര യൂണിറ്റ് പ്രവർത്തന ഉത്ഘടനവും സംഗീത നിശയും നടന്നു

ഗുജറാത്ത് : ക്രൈസ്തവ എഴുത്തുപുര വഡോദര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ 2021-22 വർഷത്തെ പ്രവർത്തന ഉത്ഘടനവും സംഗീത നിശയും നടന്നു. സൂമിൽ നടന്ന ഈ മീറ്റിംഗിൽ
ഗുജറാത്ത് ചാപ്റ്റർ സെക്രട്ടറി പാസ്റ്റർ ടൈറ്റസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഗ്രേസ്സൺ ഡൽഹിയുടെ നേതൃത്വത്തിൽ ഷബാച്ച് ബാൻഡ് ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകി . ജനറൽ വൈസ് പ്രസിഡന്റ് സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ പ്രവർത്തന ഉത്ഘടനം നിർവഹിച്ചു. ആൽഫ ബൈബിൾ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ഡേവിസ് മാത്യു മുഖ്യസന്ദേശം നൽകി. പാസ്റ്റർ വി എ തോമസുകുട്ടി പുതിയ ഭാരവാഹികളെ അനുഗ്രഹിച്ച് പ്രാർത്ഥിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് ബെഞ്ചമിൻ മാത്യു സ്വാഗതം ആശംസിച്ചു.
യൂണിറ്റ് പ്രസിഡന്റ് പാസ്റ്റർ ആശിഷ് പി ജോസ് പുതിയ പ്രൊജക്റ്റുകൾ പ്രഖ്യാപിച്ചു.
ക്രൈസ്തവ എഴുത്തുപുര ചീഫ് എഡിറ്റർ പാസ്റ്റർ ജെ പി വെണ്ണിക്കുളം, സൗരാഷ്ട്ര- കച്ചു യൂണിറ്റ് പ്രസിഡന്റ് പാസ്റ്റർ റെജി എബ്രഹാം എന്നിവർ ആശംസകൾ അറിയിച്ചു. യൂണിറ്റ് ട്രഷറാർ ജോളി ജോയ് കൃതഞ്ജത അറിയിച്ചു.
തങ്കച്ചൻ ജോൺ, പാസ്റ്റർന്മാരായ ഷിബു മാത്യു, ഷിജോ സെബാസ്റ്റ്യൻ, രാജേഷ് മത്തായി, ടോണി വർഗീസ്, രാജു, പാസ്റ്റർ ബെന്നി പി വി തുടങ്ങിയവരെ കൂടാതെ വിവിധ സഭകളിൽ നിന്നും ചാപ്റ്ററുകളിൽ നിന്നും യൂണിറ്റുകളിൽ നിന്നും നിരവധി പേർ പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.