ക്വസ്റ്റേഴ്സ് വെബിനാർ: വിശ്വാസ ചർച്ചാവേദി

പെന്തക്കോസ്ത് സഭയിലെ _യുവതലമുറയുടെ വിശ്വാസസംബന്ധിയായ ചോദ്യങ്ങൾക്ക്‌ വചനാടിസ്ഥാനത്തിൽ മറുപടി പറയുക, വചനത്തിലും ഉപദേശവിഷയങ്ങളിലും ആരോഗ്യമുള്ള തലമുറയെ രൂപപ്പെടുത്തുക_ എന്നീ ലക്ഷ്യങ്ങളോടെ ഈ വിഷയത്തിൽ താല്പര്യമുള്ള പെന്തക്കോസ്ത് സഭാംഗങ്ങൾ ചേർന്ന് ക്വസ്റ്റേഴ്സ് (QUESTERS) എന്ന പേരിൽ ഒരു ക്രിസ്തീയ ചർച്ചാ വേദി ആരംഭിക്കുന്നു.

ക്വസ്റ്റേഴ്സിന്റെ ജൂലൈ 18 ഞായറാഴ്ച 7 PM സൂം പ്ലാറ്റ്ഫോമിൽ ചേരുന്ന പ്രഥമ വെബിനാർ
ഡോ. കെ.ജെ. മാത്യു ഉത്ഘാടനം ചെയ്യും.

വിശ്വാസത്യാഗത്തിന്റെ മനഃശാസ്ത്രം എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേകാൽ ശുശ്രൂഷകന്മാരും മാതാപിതാക്കളും അറിയേണ്ട വിഷയങ്ങളെ അധികരിച്ചു
പാ. നിറ്റ്സൺ കെ. വർഗ്ഗീസ് പ്രബന്ധം അവതരിപ്പിക്കും.

പെന്തെക്കോസ്ത് സഭകളിൽ നിന്നും ചിലരെങ്കിലും പല കാലങ്ങളിലായി ഇത്തരം ചതിക്കുഴികളിൽപ്പെട്ടു യുക്തിവാദ ആശയങ്ങളിലേക്കും ഇതര മതങ്ങളിലേക്കും വഴി മാറിപ്പോയിട്ടുണ്ട്. അതു കൊണ്ടു തന്നെ അവരെ അതിലേക്കു നയിച്ച കാരണങ്ങൾ എന്താണെന്നത് നാം വളരെ ഗൗരവമായി ചർച്ചചെയ്യേണ്ടതുമുണ്ട്.

ഇപ്രകാരം വഴുതിപ്പോയവരിൽ ഏറെയും യൗവ്വനക്കാരായ സഭാംഗങ്ങളാണ് എന്നതാണ് ഈ വിഷയത്തെ സങ്കീർണ്ണമാക്കുന്നത്.

ഇക്കാര്യത്തിൽ ശുശ്രൂഷകന്മാരും മാതാപിതാക്കളും ഇനിയെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ പുതുതലമുറയിൽപ്പെട്ട പലരേയും നമ്മുക്ക് നഷ്ടപ്പെട്ടേക്കാം.

ലോവീസിൽ നിന്നു യൂനിക്കയിലേക്കും അവരിൽ നിന്നും തിമോഥെയോസിലേക്കും പകരപ്പെട്ടതു പോലെ നാം വിശ്വസിക്കുന്ന തിരുവചന സത്യങ്ങൾ നമ്മുടെ അടുത്ത തലമുറയിലേക്കും പകരേണ്ട വലിയ ഉത്തരവാദിത്തമാണ് ദൈവം നമ്മെ ഏൽപ്പിച്ചിരിക്കുന്നത്.

ഈ വെബിനാറിൽ പങ്കെടുക്കുവാൻ സഭാ-സംഘടനാ വ്യത്യാസമില്ലാതെ എല്ലാ ശുശ്രൂഷകന്മാരെയും മാതാപിതാക്കളെയും യുവജനങ്ങളെയും സ്വാഗതം ചെയ്യുന്നു.

പാസ്റ്റർ വർഗ്ഗീസ് എം. സാമുവൽ (UK),
ഡോ. ബിജു ചാക്കോ (ഡെറാഡൂൺ),
ഡോ. റീജു തരകൻ (SABC) തുടങ്ങിയവർ ചർച്ചക്കു നേതൃത്വം നൽകും.
പാ. സാം ഇളമ്പൽ മോഡറേറ്ററായിരിക്കും.

ഈ യോഗത്തിൽ പങ്കെടുക്കുവാനുള്ള ലിങ്ക്:
https://us02web.zoom.us/j/83973719695

Zoom ID: 839 7371 9695

സ്നേഹാഭിവാദ്യങ്ങളോടെ,

ടീം ക്വസ്റ്റേഴ്സ്
പാ. നിറ്റ്സൺ കെ. വർഗ്ഗീസ്, പാ. സാം ഇളമ്പൽ, ഡോ. സന്തോഷ് ജോൺ, പാ. വർഗ്ഗീസ് എം. സാമുവൽ, ഡോ. റീജു തരകൻ, പാ. ജോ തോമസ്, പാ. ബാബു ജോർജ് (പത്തനാപുരം), പാ. റോയ്‌സൺ ജോണി, ഡോ. ബിജു ചാക്കോ, പാ. ജോർജ് വർഗ്ഗീസ്, ബ്രദ. ഹെഫ്സൺ ജോൺ, ബ്രദ. എബനേസർ ജെയിംസ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.