ക്രൈസ്തവ ബോധി: “കുടുംബസദസ്സ്” ജൂലൈ 11 മുതൽ

കോട്ടയം: ക്രൈസ്തവ ബോധിയുടെ
മൂന്നുദിന “കുടുംബസദസ്സ്” വെബിനാർ 2021 ജൂലൈ 11, 12, 13 തീയതികളിൽ ഇന്ത്യൻ സമയം വൈകിട്ട് 8.15 മുതൽ 9.30 വരെ സൂം ഫ്ലാറ്റ്ഫോമിലൂടെയാണ് വെബിനാർ ക്രമീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ഒന്നര വർഷത്തെ കോവിഡ് പ്രതിസന്ധി, ലോക്ക് ഡൗൺ മാസങ്ങൾ, ഓൺലൈൻ വിദ്യാഭ്യാസത്തിലെ അനശ്ചിതത്വങ്ങൾ, ജോലി നഷ്ടം, വരുമാനത്തിലെ വലിയ ഇടിവ്, പീഡനങ്ങൾ, ആത്മഹത്യകൾ തുടങ്ങിയ അനേക പ്രശ്നങ്ങളുടെ തിക്തഫലങ്ങൾ കുടുംബങ്ങളിലും സമൂഹത്തിൽ മുഴുവനായും വൻ കോളിളക്കങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത്, ഇവയെ ഫലപ്രദമായി നേരിടുവാനും പുതിയൊരു കാലത്തേക്ക് കൈപിടിച്ച് നടത്തുവാനും ഉപകരിക്കുന്ന
മൂന്ന് ദിവസത്തെ വെബിനാറാണ് “കുടുംബസദസ്സ്”.

വേദപുസ്തക വീക്ഷണത്തിൽ നിന്നുകൊണ്ട് കുടുംബത്തെ മനസ്സിലാക്കുവാൻ സാധ്യമാകുന്ന ഈ പ്രോഗ്രാമിൽ – പേരന്റിംഗ്, ഓൺലൈൻ വിദ്യാഭ്യാസത്തിൽ മാതാപിതാക്കളും വിദ്യാർത്ഥികളും അറിഞ്ഞിരിക്കേണ്ടതെല്ലാം, അഡിക്ഷൻ, പ്രീമാരിറ്റൽ കൗൺസിലിംഗ്, കുടുംബ ബന്ധം കൂടുതൽ ഊഷ്മളമാക്കുവാനും/ ആരോഗ്യപരമാക്കുവാനുമുള്ള വഴികൾ….
10, 12 ക്ലാസ്സുകൾക്ക് ശേഷം ഇനിയെന്ത്? ഈ വിഷയങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് ക്ലാസ്സുകൾ നടക്കുന്നത്.

സഭാ-സംഘടന വ്യത്യാസമില്ലാതെ ഏവർക്കും പങ്കെടുക്കുവാനുള്ള അവസരമാണ് “കുടുംബ സദസ്സ്” എന്ന പ്രോഗ്രാം തുറക്കുന്നത്.

ഡോ. ജെയിംസ് ജോർജ് വെൺമണി,
ഡോ. കെ. പി. സജി,
ലോറൻസ് മാത്യൂ M. Tech
എന്നിവർ ക്ലാസുകൾ നയിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading