ഇന്നത്തെ ചിന്ത : സൽഗുണ പൂർണനാകണമെങ്കിൽ… | ജെ. പി വെണ്ണിക്കുളം

യാക്കോബ് 3:2
നാം എല്ലാവരും പലതിലും തെറ്റിപോകുന്നു; ഒരുത്തൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു.

നാമെല്ലാവരും പലതിലും തെറ്റിപ്പോകുന്നവരാണ്. ചിലർ സംസാരത്തിൽ മറ്റുചിലർ പ്രവർത്തിയിൽ. പലപ്പോഴും ഉപയോഗിക്കുന്ന വാക്കുകൾ ഗുണത്തേക്കാളേറെ ദോഷം ചെയ്യാറുണ്ട്. ഇവിടെയാണ് വായെ കടിഞ്ഞാണിടേണ്ടത്. സ്വന്തം വാക്കുകളെ നിയന്ത്രിക്കാൻ അറിയുന്നവൻ സൽഗുണ സമ്പന്നനായി മാറും എന്നതിൽ സംശയമില്ല. ഇവിടെ സൂക്ഷ്മതയോടെയുള്ള ജീവിതം ആവശ്യം.

ധ്യാനം: യാക്കോബ് 3
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.