തുടർക്കഥ : വ്യസനപുത്രൻ(ഭാഗം -9)| സജോ കൊച്ചുപറമ്പിൽ

എന്റെ ദൈവം നിന്റെ ദ്രാന്തിനെ മാത്രമല്ലാ… നിന്നെ തന്നെ മാറ്റും …
അവിടുന്ന് നിനക്ക് രോഗശൈയ്യയില്‍ നല്ല വൈദ്യനാകും . .
ഏകാന്തതയില്‍ തന്റെ സാനിധ്യംകോണ്ട് നിന്നെ വാരിപുണരുന്ന നല്ല പിതാവാകും …

മരുഭൂമിയിലെ മണല്‍ പരപ്പിലേക്കു വീണ മഴത്തുള്ളികള്‍ കണക്കെ മണികണ്ഡന്റെ ഉള്ളിലേക്ക് ആ വാക്കുകള്‍ ആശ്വാസമായി പെയ്തിറങ്ങി .
അങ്ങനെ ഒരു ദൈവമുണ്ടെങ്കില്‍ ആ ദൈവത്തെ എനിക്കു കാണണം ഉപദേശി ..
അപ്പോള്‍ ഉപദേശി മണികണ്ഡനെ നോക്കി പുഞ്ചിരി തൂകികോണ്ടു പറഞ്ഞു,
ആ ദൈവം നിനക്കോപ്പം ഈ തെരുവിലുണ്ട് മണികണ്ഡാ…..
അവനെ തേടി നീ എവിടെയും പോകെണ്ടാ അവന്റെ ആലയമാണ് നീ …

മോനെ ജോസ്സുകുട്ടി ….
അന്ന് ഞാന്‍ എന്നെ തിരിച്ചറിഞ്ഞ ദിനമായിരുന്നു ,
ഞാന്‍ ഈ തെരുവില്‍ നിന്നും അന്ന് വണ്ടി കയറിയതാ..
പിന്നീടുള്ള എന്റെ ജീവിതം എന്റെ നാട്ടിലെ തെരുവിന്റെ മക്കള്‍ക്കു വേണ്ടി ആയിരുന്നു .
ഞാന്‍ എപ്പോഴും കുഞ്ഞൂഞ്ഞ് ഉപദേശിയെ വിളിക്കുമായിരുന്നു ,
മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് എന്നെ വിളിച്ചിരുന്നു.
അന്ന് ജോസ്സുകുട്ടി തന്റെ പിന്‍ഗാമി ആകാത്തതിലുള്ള നിരാശയാണ് ആ പിതാവ് അവസാനമായി എന്നോടു പറഞ്ഞത്.

അതുകോണ്ട് മോനെ…. ജോര്‍ജ്ജുകുട്ടി….
നീ അപ്പന്റെ ശബ്ദമാവണം…
അപ്പന്‍ മാത്രമേ ഈ മണ്ണു വിട്ടു പോയോള്ളു, അപ്പന്‍ വാരിവിതറിയ വചനമാകുന്ന വിത്ത് ചില നല്ല നിലങ്ങളില്‍ ഇന്നും ഫലം പുറപ്പെടുവിക്കുന്നുണ്ട് .
ഇന്ന് ഈ തെരുവില്‍ കുഞ്ഞൂഞ്ഞ് ഉപദേശിയുടെ ശബ്ദം കേള്‍പ്പാനില്ല പക്ഷെ ഈ വീട്ടില്‍ ആ ശബ്ദത്തിന്റെ തുടര്‍ച്ച ബാക്കിവെച്ചിട്ടാണ് ഉപദേശി പോയത് .

മോനെ …മോന്‍ …..ആ വലിയ കടമ നിവര്‍ത്തിക്കണം .
ഇത്രയും പറഞ്ഞ് അയാള്‍ ആ വീടുവിട്ടിറങ്ങി .
ജോസ്സുകുട്ടി പതിയെ അപ്പന്റെ മുറിയിലേക്ക് കയറി നോക്കി അവിടെ മേശപ്പുറത്ത് അപ്പന്റെ ബൈബിളും,
അലമാരയില്‍ അപ്പന്റെ പരസ്യയോഗത്തിന് ഉപയോഗിക്കുന്ന സ്പീക്കറും പൊടിപടലങ്ങള്‍ മൂടി ഇരിപ്പുണ്ടായിരുന്നു .

തുടരും !

സജോ കൊച്ചുപറമ്പിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.