ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സമിതി പ്രവർത്തനം വിലയിരുത്തി

മുളക്കുഴ: ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ,സാമ്പത്തീക പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് നിയമിച്ച ജസ്റ്റീസ്( റിട്ടയേർഡ്) ജെ ബി കോശി അധ്യക്ഷനായ കമ്മീഷൻ്റെ മുമ്പിൽ വിശദമായ നിർദേശങ്ങളും റിപ്പോർട്ടും വിവരശേഖരണങ്ങളും സമർപ്പിക്കുന്നതിന് നിയോഗിച്ച സമിതി പ്രവർത്തനങ്ങൾ വിലയിരുത്തി. സമഗ്രമായ പഠന റിപ്പോർട്ട് തയ്യാറാക്കുന്നതിന് പ്രവർത്തനം ഊർജിതമാക്കാനും കമ്മീഷൻ്റെ നിർദ്ദേശങ്ങളെ സംബന്ധിച്ച് ശുശ്രൂഷകന്മാരുടെ ഇടയിൽ ബോധവത്കരണം നടത്താനും സമിതി തീരുമാനിച്ചു.
സ്റ്റേറ്റ് ഓവർസീയർ റവ. സി സി തോമസ് അധ്യക്ഷനായ സമിതിയിൽ പാസ്റ്ററന്മാരായ വൈ റെജി( അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ്) പി സി ചെറിയാൻ(കൗൺസിൽ അംഗം) ജെ ജോസഫ് ( സണ്ടേസ്കൂൾ പ്രസിഡൻ്റ്) സാംകുട്ടി മാത്യു( മീഡിയാ ഡയറക്ടർ ) ജെയ്സ് പാണ്ടനാട് ( അപ്പോളജറ്റിക്സ് ഡയറക്ടർ) ബ്രദർ ജോസഫ് മറ്റത്തുകാല( സ്റ്റേറ്റ് ബോർഡ് സെക്രട്ടറി) അജി കുളങ്ങര( സ്റ്റേറ്റ് ബോർഡ് ജോ.സെക്രട്ടറി) എന്നിവരാണ് സമിതി  അംഗങ്ങൾ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.