കോവിഡ് ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന സംഗീതാദ്ധ്യാപകൻ ജയിംസ് ഫിലിപ്പ് അക്കരെ നാട്ടിൽ
Kraisthava Ezhuthupura News
മസ്കറ്റ്: കോവിഡ് ബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന സംഗീതാദ്ധ്യാപകൻ ജയിംസ് ഫിലിപ്പ് (ബാബു, 53) വിടപറഞ്ഞു. കോട്ടയം മീനടം സ്വദേശിയായ അദ്ദേഹം ഇന്നലെ പുലർച്ചെയാണ് പ്രിയപ്പെട്ടവരെ തനിച്ചാക്കി യാത്രയായത്..

ഗൂബ്ര ഇന്ത്യൻ സ്കൂളിൽ സംഗീത അദ്ധ്യാപകനായിരുന്ന അദ്ദേഹം അനുഗ്രഹീത ഗായകനും മികച്ച കീബോർഡ് പ്ളെയറും മസ്കത്തിലെ ഒട്ടുമിക്ക സംഗീത പരിപാടികളിലും നിറസാന്നിധ്യവുമായിരുന്നു. അദ്ദേഹം ചിട്ടപ്പെടുത്തി ആലപിച്ച നിരവധി ഗാനങ്ങൾ ഇതിനോടകം സമൂഹ മാധ്യമങ്ങളിലും ശ്രദ്ധേയമാണ്.
വാദ്യോപകരണ രംഗത്ത് പരിശീലനം ലഭിച്ച വലിയ ശിഷ്യസമ്പത്തുള്ള അദ്ദേഹം മസ്കറ്റിലെ ക്രിസ്ത്യൻ പള്ളികളിലെ ക്വൊയർ മാസ്റ്ററായും പ്രവർത്തിച്ചിരുന്നു. ജയിംസ് സാറിന്റെ വിയോഗം മസ്കത്തിലെ സംഗീതാസ്വാദകർക്കും കുട്ടികൾക്കും വലിയ നഷ്ടമാണ് സമ്മാനിക്കുന്നത്.
Download Our Android App | iOS App
സഹധർമ്മിണി മിനി ജെയിംസ്, മകൾ: അലീസ്സ ജയിംസ്.
നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭൌതിക ശരീരം മസ്കറ്റിൽ തന്നെ സംസ്കരിക്കും.