കേരള സ്റ്റേറ്റ് പി വൈ പി എ ഒരുക്കുന്ന ‘സ്നേഹക്കൂട് ‘ഭവന പദ്ധതി

ആദ്യ സംഭാവന കൈമാറി പാസ്റ്റർ ജോൺ റിച്ചാർഡ്.

 

കുമ്പനാട് : തലചായ്ക്കാൻ ഇടമില്ലാത്ത ദൈവദാസന്മാർക്ക് സ്നേഹത്തിന്റെ കൂടൊരുക്കുന്ന സംസ്ഥാന പി വൈ പി എയുടെ സ്വപ്നപദ്ധതിക്ക് ഐപിസി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററി മെമ്പറും കൊല്ലം സൗത്ത് സെന്റർ മിനിസ്റ്ററുമായ പാസ്റ്റർ ജോൺ റിച്ചാർഡ് ₹50,000 ആദ്യ സംഭാവനയായി കൈമാറി.

സംസ്ഥാന പി വൈ പി എയ്ക്ക് വേണ്ടി പ്രസിഡന്റ് സുവി. അജു അലക്സ്‌ ആദ്യ സംഭാവന ഏറ്റു വാങ്ങി.

പി വൈ പി എ പ്രവർത്തനങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു വ്യക്തി നൽകിയ 16 സെന്റ് (ആദ്യം 8 സെന്റ് നൽകുമെന്നായിരുന്നു )വസ്തുവിൽ ആണ് ദൈവദാസന്മാർക്ക് ഭവനം പണിയുന്നത്.

ഈ പദ്ധതിയുടെ പൂർത്തീകരണത്തിന് ദൈവമക്കളുടെ സഹകരണം സംസ്ഥാന പി വൈ പി എയ്ക്ക് ആവശ്യമുണ്ട്. ഒരുമിച്ച് ഈ വലിയ ദൗത്യത്തിന് കൈകോർക്കാൻ ദൈവദാസന്മാരെയും വിശ്വാസ സമൂഹത്തെയും ആഹ്വാനം ചെയ്യുന്നു.

വൈസ് പ്രസിഡന്റ് പാസ്റ്റർ സാബു ആര്യപ്പള്ളിൽ, സെക്രട്ടറി സുവി. ഷിബിൻ ജി ശാമുവൽ, സംസ്ഥാന പി വൈ പി എയുടെ ഈ പദ്ധതിക്ക് പ്രചോദനമായ സൺ‌ഡേ സ്കൂൾസ് അസോസിയേഷൻ ട്രഷററും ഐപിസി സംസ്ഥാന കൗൺസിൽ മെമ്പറുമായ ബ്രദർ അജി കല്ലുങ്കൽ, സംസ്ഥാന കൗൺസിൽ പ്രതിനിധിയും പദ്ധതിയുടെ അംഗവുമായി ബ്രദർ ബെനിസൻ കെ. ജോൺസൺ, കൊട്ടാരക്കര മേഖല പി വൈ പി എ പബ്ലിസിറ്റി കൺവീനർ പാസ്റ്റർ മനു, പി വൈ പി എ കൗൺസിൽ അംഗം റോഷൻ ഷാജി, ബ്രദർ സി. ദാസ് എന്നിവർ സന്നിഹിതരായിരുന്നു.

(വാർത്ത: പി വൈ പി എ കേരളാ സ്റ്റേറ്റ്)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.