ലേഖനം: മഹാ നഗരമായ നിനെവേയോട് എനിക്ക് അയ്യോ ഭാവം തോന്നരുതോ | പാസ്റ്റര്‍ നൈനാന്‍ എബ്രഹാം, നവി മുംബൈ

യോനായുടെ പുസ്തകം നാലാം അധ്യായത്തിലെ ഒരു വാകൃം( യോന4:11)ആസ്പദമാക്കി ചില
ചിന്തകൾ ഞാൻ ഇവിടെ കുറിയ്ക്കുവാൻ താൽപര്യപ്പെടുക യാണ്. മഹാ നഗരമായ നിനവെയോടെ എനിക്ക് അയ്യോഭാവം തോന്നരുതോ ? എന്ന്, യഹോവയായ ദൈവം ദാസനായ യോന എന്ന പ്രവാചകനോട് അരുളിച്ചെയ്യുന്നു. ഒരു മഹാനഗരത്തെ പറ്റിയുള്ള ഒരു ദർശനം തന്റെ ദാസനായ യോനായുടെ ഹൃദയത്തിന്റെ അന്തർഭാഗത്ത് ദൈവം നൽകിയെങ്കിലും ആ ദർശനത്തിന്റ് പൂർത്തീകരണത്തിനായി ഉള്ള യാത്രയിൽ യോനായെ നമ്മളിവിടെ കാണുമ്പോൾ, നമുക്കും അതെ ദൈവം തന്നിരിക്കുനന നമ്മുടെ ദർശനത്തെ പറ്റി തീർച്ചയായും, ഉത്തരവാദിത്വം ഉള്ളവരായി തീരുന്നു. ഒരു മഹാ നഗരം തന്നെയാണ് ആണ് ഇന്ന് നമ്മൾ പാർക്കുന്ന ഈ മഹാനഗരമായ മുംബൈ.ഈ നഗരത്തെപ്പറ്റി നമ്മൾ ചിന്തിക്കുമ്പോൾ കടലിന് ഏറ്റവും അടുത്ത ഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ മഹാനഗരം, മുംബൈ പട്ടണം സമുദ്രനിരപ്പിൽ നിന്ന് തന്നെ ഏകദേശം താഴെ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്. എങ്കിലും ദൈവമായ കർത്താവ് ഈ മഹാനഗരത്തെ പരിപാലിക്കുന്ന ദൈവത്തിൻറെ സ്നേഹത്തിനായി നമുക്ക് ദൈവത്തെ സ്തുതിക്കാവാനും മഹത്വപ്പെടുത്തുവനും കഴിയും. ഈ മഹാനഗരത്തിൽ ദൈവത്തെ സ്നേഹിക്കുന്ന ആരാധിക്കുന്ന പ്രാർത്ഥിക്കുന്ന, ഒരു മഹാ സമൂഹമുണ്ട്. ഈ സമൂഹത്തിൻറെ നടുവിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായ അനവധി ആൾക്കാരുണ്ട്. ചാരിറ്റി സംഘടനകൾ ,ആതുരാലയങൾ, പ്രേക്ഷിത പ്രവർത്തനങ്ങൾ നടത്തുന്നവർ മുതൽ ആയിരങ്ങൾ ഈ മഹാനഗരത്തിൽ മറ്റുള്ളവരുടെ ഉന്നതിക്ക് വേണ്ടി പ്രവർത്തിക്കുന്നുണ്ട്. ഒരു തലമുറയ്ക്ക് വേണ്ടി ഞങ്ങൾ ഈ മഹാനഗരത്തിൽ ചെയ്തുകൊണ്ടിരിക്കുന്നത്, സുവിശേഷീകരണ പ്രവർത്തനങ്ങളോട് ചേർന്നാണ് ഇവയെല്ലാം. പ്രതികൂല സാഹചര്യത്തിൽ ജനങ്ങളുടെ നടുവിൽ ഇറങ്ങി പ്രവർത്തിക്കുന്ന നല്ല ഒരുപാട് വ്യക്തികളെ ദൈവം എഴുന്നേൽപ്പിച്ചതു കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുക യാണ്. ക്രൈസ്തവ എഴുത്തുപുര ഇവിടെ സജീവമായി പ്രവർത്തിക്കുന്നുണ്ട് അവരുടെ നടുവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ദൈവസ്നേഹം ജനങ്ങളെ ക്രിസ്തുവിലേക്ക് കൊണ്ടുവരുവാൻ കഴിയുന്നു എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്.

2020 മുതൽ തുടങ്ങിയതാണ് ലോക് ഡൗൺ സിറ്റുവേഷൻ, അത് ഈ മഹാരാഷ്ട്രയിലും പ്രത്യേകിച്ച് മുംബൈയിലുമുള്ള ജനങ്ങളെ വളരെ വളരെ കഠിനമായ നിലയിൽ ബാധിക്കുകയും ഈ വലിയ പ്രതികൂല സ്ഥിതിയിൽ ഭക്ഷണമില്ലാതെ പാർപ്പിടം ഇല്ലാതെ തൊഴിലില്ലാതെ ജനങ്ങൾ സ്വദേശത്തേക്ക് പാലായനം ചെയ്യുകയും ചെയ്തു. ഈ
അവസരങ്ങളിൽ പോലും അവരിൽ പലരെയും കണ്ടെത്തുവാനും ഒരു പരിധിവരെ സഹായിക്കുവാനും ഈ മഹാനഗരത്തിൽ ഉള്ള ദൈവത്തിൻറെ സ്നേഹം നിറഞ്ഞതായ വ്യക്തികൾക്ക് കഴിഞ്ഞു എന്നുള്ളത് ഒരു ആശ്വാസകരമായ സംഗതിയാണ്. ഞാൻ വേദ ഭാഗത്തിൽ നിന്നും കുറിച്ച വിഷയത്തിലേക്ക് മടങ്ങി വരുവാൻ ആഗ്രഹിക്കുകയാണ്. “മഹാ നഗരമായ നിനവേയോടെ എനിക്ക് അയ്യോ ഭാവം തോന്നരുതോ” ? എന്ന് ദൈവമായ യഹോവ പറയുവാൻ ഉണ്ടായ സാഹചര്യങ്ങളെക്കുറിച്ച് ചില കാര്യങ്ങൾ ഞാനിവിടെ നിങ്ങളോട് ഓർമ്മിക്കുവാൻ ആഗ്രഹിക്കുകയാണ് ഒന്നാമതായി ഈ മഹാ നഗരത്തെക്കുറിച്ച് ദൈവം തൻറെ ദാസനായ യോനാ യ്ക്ക് കൊടുത്ത അരുളപ്പാട് ഇതായിരുന്നു നീ പുറപ്പെട്ട മഹാ നഗരമായ നിനവയിലേക്ക് ചെന്ന് അതിനു വിരോധമായി പ്രസംഗിക്കുക. വിരോധമായി പ്രസംഗിക്കുവാൻ ഒരിക്കലും ആഗ്രഹി ക്കാത്ത വ്യക്തി, കാരണം തൻറെ പ്രസംഗശൈലി കൊണ്ട് താൻ ആരെയും മുറിപ്പെടുത്തുവാനോ ,ആക്രമിക്കുവാനോ താല്പര്യപ്പെടുന്നില്ല .തനിക്കെതിരായി ഒരുപാട് ആൾക്കാർ എഴുന്നേൽക്കുന്നു എന്നുള്ള ഭയം കൊണ്ട് തന്നെ ആയിരിക്കും. ഒരുപക്ഷേ തന്റെ് പ്രസംഗശൈലി അങ്ങനെ അല്ലായിരിക്കാം ഒരു പട്ടണത്തിന് വിരോധമായി പ്രസംഗിക്കേണ്ട ഒരാൾക്കും വിരോധമായി ഒന്നും പറയേണ്ടതില്ല എന്ന് തീരുമാനിച്ചു. അധർമ്മത്തിനും അനീതിക്കുമെതിരെ എതിരെ ശബ്ദം ഉയർത്തുന്നതിൽ മടിച്ചുനിൽക്കുന്ന,ഒരു പ്രസംഗകരുടെ നിരതന്നെ അന്ന് ഉണ്ടായിരുന്നോ എന്നുള്ളത് നമുക്ക് അറിയില്ല ,എങ്കിലും പലപ്പോഴും പലരും അനീതിക്കെതിരെ ശബ്ദമുയർത്താൻ മടിക്കുകയാണ് എളുപ്പത്തിൽ മനുഷ്യൻ പ്രസംഗ വിഷയങ്ങൾ അവതരിപ്പിക്കുന്നു. നിങ്ങൾക്കെല്ലാം ലഭിക്കും സമ്പൽസമൃദ്ധിയുടെ നാളെ പറ്റിയുള്ള വാഗ്ദാനങ്ങൾ ! നിങ്ങൾ വിദേശത്തേക്ക് യാത്ര ചെയ്യുന്നു ,നിങ്ങളുടെ മക്കൾ അനുഗ്രഹിക്കപ്പെടും, നിങ്ങളുടെ ഭവനം അനുഗ്രഹിക്കപ്പെടും, നിങ്ങൾ എല്ലാവിധത്തിലും സന്തുഷ്ടി ഉള്ളവരായിരിക്കും, അങ്ങനെയുള്ള സമൃദ്ധിയുടെ പ്രസംഗങ്ങൾ കൊണ്ട് നിറഞ്ഞ ലോകത്തിൽ എല്ലാം നൽകി തന്ന എല്ലാം അനുഗ്രഹമാക്കുന്ന ഒരു ദൈവത്തെ മാത്രം പ്രസംഗിക്കുന്ന ഒരു യോനാ ആയിരുന്നു താനെന്ന് ഒരു സംശയമുണ്ടായിരുന്നു. 1. യോനാ കപ്പലിൽ കടലിൻറെ മധ്യത്തിൽ 2. യോനാ കടലിൽ മഹാത്സ്യത്തിന്റെ വൈറ്റിൽ 3. യോനാ മഹാ നഗരമായ നിനവെയുടെ കരയുടെ മധ്യത്തിൽ. 4 ദൈവത്തോട് കോപിച്ച് നിരാശയുടെ മധ്യത്തിൽ.

ഒരു ബിസിനസ് പട്ടണമായ തർസീസിലേക്ക് പോയതിന്റെ ലക്ഷ്യം തന്നെ ഒരു ബിസിനസ് സാമ്രാജ്യത്തെ ആണോ അതോ ദൈവത്തിൻറെ ദൗത്യത്തെ ആണോ താൻ സ്നേഹിക്കുന്നത് ? എന്നുള്ള ചോദ്യം ഇവിടെ ഉയരുകയാണ്.

യോനാ വ്യാപാരത്തിന് പേരുകേട്ട
തർസീസിലേക്ക് പോയതുപോലെ അനേകരും സുവിശേഷ വേലയിൽ നിന്നും ദൈവീക ദൗത്യത്തിൽ നിന്നും ബിസിനസ് സംരംഭങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഒരു കാലയളവാണ് ഇത്. സുവിശേഷ വേലയേ വലിയ ബിസിനസ് ആക്കി മാറ്റി ദൈവഭക്തി ആദായ സൂത്രം ആക്കി മാറ്റി കൊണ്ടിരിക്കുന്ന അനവധി ആൾക്കാരുണ്ട്. അങ്ങനെയൊരു കാലഘട്ടത്തിലാണ് നമ്മൾ വന്നിരിക്കുന്നത് . തർസീസിലേക്ക് പോയതാണ് യോനയുടെ കപ്പൽ എനനാൽ അതിനെതിരെ ഒരു വലിയ വലിയ പെരും കാറ്റ് തന്നെ ദൈവം അടുപ്പിച്ചു(യോനാ 1:4) എന്നാണ് എഴുതിയിരിക്കുന്നത് .അത് ഒരു പ്രവാചകനെ കുറിച്ച് ഓർത്തു ഒരു കപ്പലിലുള്ള മുഴുവൻ ആൾക്കാരും ഭയപ്പെട്ട് നിലവിളിക്കുന്ന അവസ്ഥയിൽ എത്തി നിൽക്കുന്നു. ദൈവം നമ്മളെ ആക്കിയിരിക്കുന്നത് മഹാനഗരം ആയിരുന്നാലും ഗ്രാമം ആയിരുന്നാലും അവിടെ ഉള്ള വ്യക്തികൾ ഒരിക്കലും നിലവിളിക്കാൻ സംഗതി ആകരുത്.
മനുഷ്യപുത്രാ ഞാൻ നിന്നെ ഇസൃയേൽ ഗ്രഹത്തിന് കാവൽക്കാരൻ ആക്കിയിരിക്കുന്നു, നീ എൻറെ വായിൽ നിന്ന് വരുന്ന വചനം കേട്ട് എൻറെ നാമത്തിൽ അവരെ പ്രേബോധിപ്പിക്കണം. കാവൽക്കാരാ കാവൽക്കാരാ രാത്രി എന്തായി ഇതാ രാത്രിയും പ്രഭാതവും ഒന്നിച്ചു വന്നിരിക്കുന്നു.
കപ്പൽ കാർ യോനാക്ക് എതിരെ ചീട്ട് ഇടുവാൻ ഇടയായി തീർന്നു.
ചീട്ട് ലഭിച്ചപ്പോൾ യോനാ പറഞ്ഞതായ കാര്യം നമുക്കറിയാം.
അതിനെ അവൻ അവരോട് ഞാനൊരു കടലും കരയും ഉണ്ടാക്കിയ സ്വർഗീയ ദൈവമായ യഹോവയെ ഭജിചു വരുന്നു, എന്ന് പറഞ്ഞു. ആരാണെന്നുള്ളത് അഥവാ പരമ്പരാഗതമായ തന്റെ് ഐഡൻഡിഫിക്കേഷൻ അവിടെ പറയുകയാണ് പലപ്പോഴും പലരും പല ഐ ഡി കളിൽ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് എന്നുള്ളത് ഒരു സത്യമാണ്. വലിയ പാരമ്പര്യമുള്ള വ്യക്തിയാണ് ഞാൻ അതായത്, ഉന്നതകുലജാതൻ, വലിയ കുടുംബത്തിൽ പിറന്നവൻ,ഒരു പെട്ടിനിറയെ സർട്ടിഫിക്കറ്റ് സൂക്ഷിച്ചുവച്ചിരിക്കുന്ന ആൾ, ഞാൻ ഒരുപാട് നേട്ടങ്ങൾ കൈവരിച്ച ആളാണ്. എന്നാൽ
കടലിൽ വന്ന കാറും കോളും മുഖാന്തരം അടിച്ച് വലിയ പെരും കാറ്റിന്റെ മുമ്പിൽ ഇവയ്ക്കൊന്നും ഒരു പ്രാധാന്യവും ഇല്ലെന്ന് തെളിയിക്കപ്പെട്ടു. നിങ്ങളെക്കുറിച്ചുള്ള ദൈവിക പദ്ധതിയുടെ മുമ്പിൽ നിന്ന് വ്യതിചലിച്ചാൽ , നിങ്ങളിലൂടെ ദൈവത്തിന് ചെയ്യുവാൻ സാധിക്കേണ്ട ദൗത്യത്തിൽ നിന്ന് പിന്മാറിയാൽ ദൈവം ആഗ്രഹിക്കുന്ന സ്ഥലത്തുനിന്ന് നിങ്ങൾ മാറിപ്പോയാൽ നിങ്ങളുടെ ജീവിതത്തിൽ വരുന്ന പെരും കാറ്റിൽ ദൈവത്തിന്റെ ഉദ്ദേശം വ്യക്തമായി മനസ്സിലാക്കാൻ കഴിയും.
എന്തായിരുന്നാലും കപ്പൽ കാർ യോനായെ കടലിൽ എടുത്ത് ഇടുവാൻ തന്നെ തീരുമാനിച്ചു. ഇത് ഒരു വലിയ സത്യമാണ് ഈ ലോകം നിന്നെ ഏതെങ്കിലും നിലയിൽ എടുത്തു പുറത്തു കളയും. നിന്നെ കുറിച്ചുള്ള ദൈവീക പദ്ധതിയിൽനിന്ന് നീ വ്യതിചലിച്ചാൽ നിന്നെ കോരിയെടുക്കുന്ന നിന്നെ താങ്ങി എടുക്കുന്ന മഹാ മത്സ്യത്തിന്റെ വയറ്റിൽ പോലും നിനക്ക് അഭയം നൽകുന്ന ഒരു മഹാ ദൈവത്തെയാണ് നമ്മൾ ഇന്ന് സ്നേഹിക്കുന്നതും, സേവിക്കുന്നതും.
മഹാ മത്സ്യത്തിന്റെ വയറ്റിൽ അകപ്പെട്ട യോനാ അവിടെ കിടന്നു നിലവിളിച്ചു എന്നാണ് വേദപുസ്തകത്തിൽ എഴുതിയിരിക്കുന്നത്, എന്നാൽ തനിക്ക് മൂന്നു രാവും മൂന്നു പകലും ഉറങ്ങുവാൻ പോലും കഴിയാത്ത സാഹചര്യം.അറയിൽ കടന്ന് വാതിലടച്ചു ദൈവത്തോട് പ്രാർത്ഥിക്കുവാൻ പറഞ്ഞതുപോലെ തന്നെ , ഇതുപോലെ ഏകാന്തമായ ഒരു പ്രാർത്ഥനയുടെ അന്തരീക്ഷം യോനാ ഉപദേശിക്ക് ഒരിക്കലും ലഭിച്ചു കാണുകയില്ല.
തുടരട്ടെ
മഹാനഗരത്തിലെ മധ്യത്തിൽ എത്തിയ മഹാ പ്രവാചകൻ യോനയുടെ സന്ദേശം ഇപ്രകാരമായിരുന്നു നിനവേയ്ക് വലിയ നാശം സംഭവിക്കും, ഉന്മൂല നാശം സംഭവിക്കും എന്ന് പറഞ ദൂത്. ആ സന്ദേശത്തിന് മുമ്പിൽ മുഴുവൻ ജനങ്ങളും , പ്രാർത്ഥിച്ച് അവരുടെ ദുർ മാർഗങ്ങളെ വിട്ട് മനം തിരിഞ്ഞു അവരുടെ പ്രാർത്ഥനയുടെ മുമ്പിൽ വലിയ ദൈവംതമ്പുരാൻ ആ ജനത്തോട് അയ്യോ ഭാവം തോന്നി.എന്നാൽ ഞാൻ പ്രസംഗിച്ചത് തന്നെ പ്രാവർത്തികമാകണം എന്ന് ശാഠ്യം പിടിക്കുന്നത് രസകരമായ വസ്തുത. എനിക്ക് എന്റെ പ്രസംഗവും ദൂതുമാണ് വലുതന്നും താൻ പ്രസംഗിച്ചത് തന്നെ അവിടെ സംഭവിക്കണം എന്നും വാശി പിടിക്കുകയാണ. അവിടെ ഞാൻ എന്നുള്ള ചിന്താഗതിയാണ് കാണുന്നത് ദൈവം പറഞ്ഞതായ സന്ദേശം അറിയിച്ചപ്പോൾ ബാക്കി ഭാഗങ്ങൾ അല്ലെങ്കിൽ അതിന്റെ പരിസമാപ്തി എങ്ങനെയെന്ന് ദൈവം തന്നെ നിശ്ചയിക്കുന്നതാണ്. മടങ്ങിവന്ന മഹാനഗരം ആയ നിനവേയോട് ദൈവം മനസ്സലിഞു. പ്രാർത്ഥന കേൾക്കുന്ന ദൈവം മഹാ നഗരങ്ങളുടെ മനസ്സറിയുന്ന ദൈവമാണ് .നമ്മൾ അധിവസിക്കുന്നതായ ഈ മഹാനഗരം മഹാരാഷ്ട്രയുടെ ആയിരക്കണക്കിന് ആൾക്കാർ കൈകോർത്തു പ്രാർത്ഥിക്കുന്നനഗരമാണ് ഇന്നത്തെ ഈ മഹാ ദാരുണമായ ഈ വലിയ പ്രതിസന്ധിഘട്ടത്തിൽ ഈ പകർച്ചവ്യാധിയിൽ, മഹാവ്യാധിയുടെ ഘട്ടത്തിൽ അത്ഭുതം ഈ രാജ്യത്ത് ചെയ്യുവാൻ ദൈവത്തിന് പദ്ധതിയുണ്ട്. ഇവിടെ നിലവിളിക്കുന്ന ഒരുകൂട്ടം ജനങ്ങൾ ഉണ്ട് ഇവിടെ പ്രാർത്ഥിക്കുന്ന ഒരു സമൂഹമുണ്ട്. ഇവിടെ സത്യമായി പരമാർത്ഥമായി വിളിച്ചപേക്ഷിക്കുന്ന ഒരു കൂട്ടം ആൾക്കാർ ഉണ്ട്. മഹാരാഷ്ട്രയുടെ മണ്ണിൽ ദൈവത്തിൻറെ അത്ഭുതങ്ങൾ വെളിപ്പെടും എന്നുള്ളതിൽ രണ്ടുപഷം ഇല്ല . മഹാരാഷ്ട്ര ആയിരക്കണക്കിന് ആൾക്കാരുടെ ആശ്രയകേന്ദ്രം ആയി മാറിയ ഒരു രാജ്യം, അനേകായിരങ്ങൾക്ക് ജോലി നൽകിയ മഹാരാഷ്ട്ര, അന്നവും അപ്പവും തേടിയെത്തിയ മറു നാട്ടുകാർക്ക് വേണ്ടി ചെയ്യുന്നതായ നന്മകളും സേവനങ്ങളും ഓർത്താൽ മഹാനഗരം ആയ മഹാരാഷ്ട്രയോട് ദൈവത്തിന് മനസ്സലിവ് ഉണ്ടാകുമെന്നാണ് വിശ്വാസം യാതൊരു സംശയവുമില്ല.

മഹാ നഗരത്തോടു ഉള്ള യോനായുടെ സന്ദേശത്തിന് ഒടുവിൽ മാനസാന്തരപ്പെട്ട ജനത്തിന് മുൻപിൽ അസഹിഷ്ണുതയുള്ള ആൾ ആയി മാറിയ യോനായെ നമ്മൾ കാണുകയാണ്. പച്ചമലയാളത്തിൽ ഒരു പറച്ചിലുണ്ട് പെട്ടിയും പാണ്ഡവും എടുത്തു തിരിച്ചു പോവുക .എന്നാൽ യോന ഒരു കാര്യം നിശ്ചയിച്ചു തനിക്ക് ഇതെല്ലാം അനിഷ്ടമായി തീരുകയാണ് തൻറെ സന്ദേശം ഫലിക്കാതെ പോയതിലുള്ള അതൃപ്ത്തിയിൽ നഗരത്തിന്റെ കിഴക്കുഭാഗത്ത് ഒരു കുടിൽ ഉണ്ടാക്കി ഇരികുവാൻ താൽപ്പര്യപ്പെടുന്നു. പലരുടെയും മിനിസ്ട്രി ഇന്നൊരു ടെൻറിൽ ഉതുങ്ങുകയാണ്,ഇന്ന് പലരും പലരുടെയും സ്വയത്തിൽ ഒതുങ്ങുകയാണ് പലരുടെയും ജീവിതത്തിൻറെ സ്വാർത്ഥതയിൽ മനുഷ്യൻ ഒതുങ്ങിപ്പോയി. സ്വയതതിലേക് മാറുകയാണ്. അവരവരുടെ ജീവിതത്തിലേക്ക് മാത്രം നോക്കുന്നവർ. മറ്റുള്ളവരെ കണ്ടിട്ടും കാണാത്ത പോലെ പോലെ യാതൊരു സേവനസന്നദ്ധതയും ഇല്ലാത്തവരായി അടുത്തുള്ളവരെ അറിയാത്തവരായി മറ്റുള്ളവരുടെ സുഖദുഃഖങ്ങളിൽ ഒന്നും ചെയ്യാത്തവരായി ഒന്നിനും ഒരു താൽപര്യം ഇല്ലാത്തവരായി ദൈവീക ദൗത്യത്തിൽ നിന്ന് പിൻമാറുന്ന തായ ഒരു തലമുറയ്ക്ക് യോന ഒരു ദൃഷ്ടാന്തമാണ് താൻ ഇപോൾ ഒരു ആവണക്കിൻറ് തണലിൽ ഇരിക്കുകയാണ് .

ആവണക്കിന് ഒരു പുഴുവിനെ കൊണ്ട് കുത്തി കളഞ്ഞ ദൈവത്തിന് മുമ്പിൽ യോന ഒരു പ്രാവശ്യം കൂടി മുഴങ്കാൽ മടക്കുകയാണ്, ദൈവത്തിനു മുൻപിൽ തന്നെ ഏൽപ്പിച്ചു കൊടുക്കുകയാണ് ഒരു രാജ്യത്തെ മുഴുവൻ മാനസാന്തരത്തിലേക്കു മടക്കി കൊണ്ടുവന്നിട്ട് നിരാശനായി തീർന്നത് എന്തുകൊണ്ട് ? ഈ ലോകത്തിൽ സംഭവിക്കുന്ന പല വലിയ സംഭവങ്ങളുടെ മധ്യത്തിൽ ദൈവത്തിൻറെ ദാസന്മാർക്കും പ്രവാചകന്മാർക്കും ഒരു വലിയ പങ്കു വഹിക്കാനുണ്ട് .എന്നാൽ ദൈവം അരുളി ചെയ്യുന്നതായ സംഭവങ്ങൾ അതുപോലെ തന്നെ നിവൃത്തിയാകുമ്പോൾ നമുക്ക് എല്ലാറ്റിന്റെയും മധ്യത്തിൽ ദൈവത്തെ മഹത്വപ്പെടുത്താൻ കഴിയും. “യെഹോവാ തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് സന്തോഷിക്കുകയും ഇസ്രായേൽആനന്ദിക്കുകയും ചെയ്യും”.
ആമേൻ.

പാസ്റ്റർ നൈനാൻ എബ്രഹാം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.