ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്‌റ്റേറ്റ് സൺ‌ഡേസ്‌കൂള്‍ ഡിപ്പാര്‍ട്ട്‌മെന്റ്: സൺ‌ഡേസ്‌കൂള്‍ ക്ലാസ്സുകൾ സൂം പ്ലാറ്റ്‌ഫോമിലൂടെ ജൂലൈ 4 മുതല്‍

Kraisthava Ezhuthupura News

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരള സ്‌റ്റേറ്റ് സൺ‌ഡേസ്‌കൂള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ നാലു മുതല്‍ സണ്ടേസ്‌കൂള്‍ ക്ലാസുകള്‍ സൂം പ്ലാറ്റ്‌ഫോമിലൂടെ ആരംഭിക്കും. സണ്ടേസ്‌കൂള്‍ സ്‌റ്റേറ്റ് പ്രസിഡന്റ് പാസ്റ്റര്‍ ജെ. ജോസഫിന്റെ അദ്ധ്യക്ഷതയില്‍ കേരള സ്റ്റേറ്റ് ഓവര്‍സിയര്‍ പാസ്റ്റര്‍ സി.സി. തോമസ് ക്ലാസുകള്‍ ഉദ്ഘാടനം ചെയ്യും.
കോവിഡ് പശ്ചാത്തലത്തില്‍ സണ്ടേസ്‌കൂളുകള്‍ നടക്കാതായ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ യുട്യൂബിലൂടെ ക്ലാസ്സുകള്‍ നടന്നുവരികയായിരുന്നു. കേരള ക്രിസ്തീയ സമൂഹത്തില്‍ ഇദംപ്രധമമായ ഈ സംരംഭത്തിന്റെ ഭാഗമായി ആയിരക്കണക്കിന് കുട്ടികള്‍ യുട്യൂബ് ക്ലാസുകളില്‍ ആവേശത്തോടെ പങ്കെടുത്തു. പ്രീസ്‌കൂള്‍ മുതല്‍ 12 വരെയുള്ള ക്ലാസുകളിലായി റിക്കോര്‍ഡ് ചെയ്ത വീഡിയോകള്‍ അപ്‌ലോഡ് ചെയ്ത് ലിങ്കുകള്‍ എല്ലാ ഞായറാഴ്ചയും ലഭ്യമാക്കുന്ന രീതിയാണ് അവലംബിച്ചിരുന്നത്.
ലോക്ഡൗണ്‍ നീണ്ടുനില്ക്കുകയും സണ്ടേസ്‌കൂളുകള്‍ സമീപ ഭാവിയില്‍ തുറക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ ലൈവായി ക്ലാസുകള്‍ എടുക്കാനായാണ് സൂം ക്ലാസുകള്‍ ആരംഭിക്കുന്നത്. മൂവായിരത്തോളം കുഞ്ഞുങ്ങള്‍ ഇതിനൊടകം രജിസ്റ്റര്‍ ചെയ്ത് ക്ലാസുകള്‍ക്കായി തയ്യാറായിക്കഴിഞ്ഞു. അറുപതോളം അദ്ധ്യാപകരാണ് ക്ലാസുകള്‍ എടുക്കുന്നത്. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ സാലു വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ സണ്ടേസ്‌കൂള്‍ സ്‌റ്റേറ്റ് ബോര്‍ഡ് ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

-Advertisement-

You might also like
Comments
Loading...