മന്ദമരുതി ബെഥേൽ ഇൻ്റർനാഷണൽ തിയോളജിക്കൽ സെമിനാരി അദ്ധ്യയന വർഷ ഉദ്ഘാടനം നടന്നു

Kraisthava Ezhuthupura News

റാന്നി: മന്ദമരുതി ബെഥേൽ ഇൻ്റർനാഷണൽ തിയോളജിക്കൽ സെമിനാരിയുടെ 2021-22 അദ്ധ്യയന വർഷത്തിൻ്റെ ഉദ്ഘാടനം 2021 ജൂൺ 22 ന് പ്രസിഡൻ്റ് പാസ്റ്റർ കുര്യൻ തോമസ് നിർവ്വഹിച്ചു.
സൂം മീറ്റിംഗിൽ നടത്തപ്പെട്ട സമ്മേളനത്തിൽ പ്രിൻസിപ്പാൾ ഡോ.സാബു പോൾ അദ്ധ്യക്ഷനായിരുന്നു. ഡോ.ബിനുമോൻ പി.കെ., റവ. മനോജ് മാത്യു ജേക്കബ്ബ്, റവ.ജെസ്സൻ തോമസ് എന്നിവർ നേതൃത്വം നൽകി.
പുതിയ വിദ്യാർത്ഥികൾ, നിലവിലുള്ള വിദ്യാർത്ഥികൾ എന്നിവരോടൊപ്പം പൂർവ്വ വിദ്യാർത്ഥികളും സമ്മേളനത്തിൽ പങ്കെടുത്തു.

ഐ.എ.റ്റി.എ അംഗീകാരമുള്ള കോളേജിൽ എം.ഡിവ്., ബി.റ്റി.എച്ച്(ഇംഗ്ലീഷ് & മലയാളം), ഡിപ്.റ്റി.എച്ച്, സി.റ്റി.എച്ച് എന്നീ കോഴ്സുകളിൽ വിദ്യാർത്ഥികൾ ഓൺലൈനായും വിദൂര വിദ്യാഭ്യാസ സംവിധാനം വഴിയും പഠിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading