ഗിൽഗാൽ മിനിസ്ട്രീസ് ഇന്റർനാഷണലിന്റെ ഉപവാസ പ്രാർത്ഥന; നാളെ മുതൽ

Kraisthava Ezhuthupura News

 

ബാംഗ്ലൂർ: ഗിൽഗാൽ മിനിസ്ട്രീസ് ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ മൂന്ന് ദിവസത്തെ ഉപവാസ പ്രാർത്ഥന നടക്കുന്നു. 2021 ജൂൺ മാസം 24 വ്യാഴം മുതൽ 26 ശനി വരെ ഇന്ത്യൻ സമയം വൈകിട്ട് 07.30 മുതൽ 09.30 വരെ സൂം പ്ലാറ്റ്ഫോമിലൂടെ മലയാളം, കന്നട, തമിഴ് ഭാഷകളിലായി നടത്തപ്പെടുന്നു. ഗിൽഗാൽ മിനിസ്ട്രീസ് പ്രസിഡന്റ് പാസ്റ്റർ ജെസ്റ്റിൻ കോശി, പാസ്റ്റർ വർഗീസ് ജോസഫ്, പാസ്റ്റർ എം. അലക്സാണ്ടർ എന്നിവർ ദൈവവചനത്തിൽ നിന്നും സംസാരിക്കും. പാസ്റ്റർ ബ്ലസൻ സാം, ബ്രദർ ഷൈനു തോമസ്, ബ്രദർ ഷാലോം വർഗീസ്, ജോഹന്ന, ജോവിയ തുടങ്ങിയവർ സംഗീത ശുശ്രൂഷ നിർവ്വഹിക്കും. ബാംഗ്ലൂർ ഗിൽഗാൽ ഗ്ലോബൽ വർഷിപ്പ് സെന്ററും (അഫിലിയേറ്റഡ് ടു ശീലോഹാം മിഷൻ & മിനിസ്ട്രീസ്) മറ്റ് ബ്രാഞ്ച് സഭകളും സംയുക്തമായാണ് പ്രാർത്ഥനാ യോഗം ക്രമീകരിച്ചിരിക്കുന്നത്.

ആരാധന, പ്രാർത്ഥന, വചനധ്യാനം, ദേശത്തിനു വേണ്ടിയുള്ള മദ്ധ്യസ്ഥ പ്രാർത്ഥന തുടങ്ങിയവ ഉണ്ടായിരിക്കും. ഇവാ. ജോൺസൺ ജി, ബ്രദർ വർഗ്ഗീസ് ജോർജ്ജ് എന്നിവർ നേതൃത്വം നല്കും.

Meeting ID: 764 9902 9199
Password: GGWCB

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.