ഐ.പി.സി സൺഡേസ്കൂൾ അസോസിയേഷൻ: ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കുന്നു

 

post watermark60x60

കുമ്പനാട്: കോവിഡ് മഹാമാരിയിയുടെ ഈ
കാലയളവിൽ സൺഡേസ്കൂൾ പഠനം ചില സ്ഥലങ്ങളിൽ മാത്രമേ ഭാഗികമായി നടത്തുവാൻ കഴിഞ്ഞത്. മറ്റു സ്ഥലങ്ങളിൽ ക്ലാസുകൾ പൂർണമായി നടത്തുവാൻ കഴിയാത്തതിനാൽ കുട്ടികൾക്ക്
സൺഡേസ്കൂൾ പഠനത്തിനായി യൂട്യൂബിലുടെ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കുവാൻ ഐ.പി.സി സൺഡേസ്കൂൾ സംസ്ഥാന സമിതി ക്രമീകരണങ്ങൾ അന്തിമഘട്ടത്തിലാണ്.
ഐ.പി.സി. ഓൺലൈൻ സൺഡേസ്കൂൾ എന്ന പേരിലാണ് യുട്യൂബ് ചാനൽ. ജൂലായ് ആദ്യ ഞായറാഴ്ച മുതൽ നവംബർ
അവസാന ഞായറാഴ്ച വരെയാണ് ഈ അദ്ധ്യയനവർഷം. 2021 ഡിസംബർ ആദ്യ ആഴ്ചയിൽ കേന്ദ്രീക്രിത പരീക്ഷകൾ ഉണ്ടായിരിക്കും. ലോക്കൽ, സെന്റർ തലങ്ങളിൽ അർത്ഥവാർഷിക പരീക്ഷകൾ നടത്താവുന്നതാണ്. എല്ലാ ഞായറാഴ്ചയും രാവിലെ
ക്ലാസ്സുകൾ ക്രമീകരിക്കുന്ന രീതിയിലാണ് യുട്യൂബിലൂടെ നൽകുന്നത് . അസൗകര്യം ഉള്ളവർക്ക് മറ്റു സമയങ്ങളിൽ
ക്ലാസ്സെടുക്കാവുന്നതാണ് . ഓരോ ക്ലാസ്സുകളിലും വിദ്യാർത്ഥികൾ പങ്കെടുക്കുന്നു എന്ന് അദ്ധ്യാപകർ
ഉറപ്പുവരുത്തണം. അദ്ധ്യാപകരേയും ചേർത്ത് വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ ക്ലാസ്സുകളുടെ യുടുബ്
ലിങ്ക് അദ്ധ്യാപകരിലും കുട്ടികളിലും എത്തിക്കണം. ഓരോ ശനിയാഴ്ചയും അടുത്തദിവസത്തെ ക്ലാസ്സുകളുടെ
യുടുബ് ലിങ്ക് വാട്സപ്പ് വഴി ലഭിക്കുന്നതാണ്.

-ADVERTISEMENT-

You might also like