കേഫാ വിബിഎസ് നു മികച്ച വിദ്യാർത്ഥി പങ്കാളിത്തത്തോടെ അനുഗ്രഹീത തുടക്കം

Kraisthava Ezhuthupura News

ദോഹ : ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ എക്സൽ മീഡിയ ഈസ്റ്റ് ടീമുമായി ചേർന്ന് നടത്തപെടുന്ന കേഫാ വിബിഎസ് നു അനുഗ്രഹീത തുടക്കമായി. നിരവധി വിദ്യാർഥികൾ വിബിഎസ് തുടങ്ങും മുന്നേ തന്നെ ആകാംഷയോടെ ഇതിൽ പങ്കെടുക്കുവാൻ ഉത്സാഹിതരായി. ഐഡിസിസി -പി സി മെമ്പർ പാസ്റ്റർ ബിജു മാത്യു പ്രാർത്ഥിച്ചു ആരംഭിച്ച ആദ്യ ദിനത്തിൽ ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ പ്രസിഡണ്ട് പാസ്റ്റർ ഷിജു തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ അനീഷ് ബാബു ഉദ്‌ഘാടന യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി . പാസ്റ്റർ ജോൺസൻ പി തോമസ് സമാപന പ്രാർത്ഥനക്കു നേതൃത്വം നൽകി . 2021 ജൂൺ 21 ,22 , 23 തീയതികളിൽ വൈകും നേരം ആറ് മണി മുതൽ എട്ടു മണി വരെ ആണ് വിബിഎസ് നടത്തപ്പെടുന്നത് . സൂം പ്ലാറ്റഫോമിൽ കൂടി നടത്തപെടുന്ന വിബിഎസ് ന്റെ ഐഡി ‘81345162110’ ഉം പാസ്സ്‌വേർഡ് ‘KEFA’ എന്നും ആയിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.