കോവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട വിദ്യാർത്ഥി സഹായം തേടുന്നു:

കോവിഡ് മൂലം മാതാപിതാക്കൾ നഷ്ടപ്പെട്ട വിദ്യാർത്ഥി സഹായം തേടുന്നു:

ജയ്‌പൂർ: ലോകം മുഴുവൻ വിപത്തു വിതച്ച കോവിഡ്19 എന്ന മഹാമാരിയുടെ ഇരകളായ ഒരു കുടുംബത്തെ പരിചയപ്പെടുത്തുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം. നിരണം സ്വദേശിയും പിന്നിട്ട നിരവധി വർഷങ്ങളായി രാജസ്ഥാനിലെ ജയ്പ്പൂർ പട്ടണത്തിൽ ഭൗതിക ജോലിയോടുള്ള ബന്ധത്തിൽ പാർക്കുകയും ജയ്‌പൂർ ഐ പി സി ഗിലെയാദ്‌ സഭയുടെ അംഗങ്ങളായി കർത്താവിനെ ആരാധിച്ചു വരികയും ചെയ്തിരുന്നു സഹോദരൻ എം ടി ജോസഫും സഹധർമ്മിണി സൂസമ്മ ജോസഫും. എം ടി ജോസഫിന് പ്രത്യേകിച്ച് ജോലിയൊന്നും ഇല്ലെങ്കിലും ചെറിയ ബിസിനസ്സിൽ ഇടപെട്ടും സൂസമ്മ ഒരു സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായും ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുവാൻ തത്രപ്പെട്ടു വരവെയാണ് അപ്രതീക്ഷിതമായി കോവിഡ്19 ഈ കുടുംബത്തിന്റെ താളം തെറ്റിച്ചു കളഞ്ഞത്.

കോവിഡ് പോസറ്റീവ് ആയതിനെ തുടർന്ന് മെയ് 6 നു സുസമ്മയും 8 നു ജോസഫും ജയ്‌പ്പൂരിലെ സാകേത് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. ജോസഫിന്റെ ശാരീരിക സ്ഥിതി 10 ആം തീയതിയോടെ വഷളാകുകയും 11 നു രാവിലെ താൻ നിത്യതയിൽ പ്രവേശിക്കുകയും ചെയ്തു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു തന്റെ ഭൗതിക ശരീരം ജയ്‌പ്പൂരിൽ സംസ്‌കരിച്ചു.

പ്രാരംഭത്തിൽ സുസമ്മയുടെ ചികിത്സയും സാകേത് ആശുപത്രിയിൽ തന്നെ നടത്തി എങ്കിലും മെയ് 21 വിദഗ്ധ ചികിത്സ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ഫോർട്ടിസ് എസ്കോർട് ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയി എങ്കിലും നിർഭാഗ്യവശാൽ, ജൂൺ 3 നു കോവിഡാനന്തര പ്രശ്നങ്ങൾ കാരണം അന്തരീകാവയവങ്ങൾ തകരാറിലാകുകയും അവസ്ഥ തീരെ മോശമാകുകയും ജൂൺ 7 നു താനും കർത്തൃസവിധം ചേർക്കപ്പെടുകയും ചെയ്തു.

ജോസഫ് – സൂസമ്മ ദമ്പതികൾക്ക് റിൻസി, റിജിൻ എന്ന രണ്ടു മക്കൾ ഉണ്ട്. റിൻസിയുടെ വിവാഹം കഴിഞ്ഞ വർഷം ഗുജറാത്തിലെ ബറൂച്ചിലുള്ള ജഡ്‌സൺ രാജനുമായി നടന്നു. ഇരുപത്തൊന്നു വയസ്സുകാരനായ ഇളയ മകൻ റിജിൻ, വിദ്യാർത്ഥിയാണ്.

ദിവസങ്ങളുടെ ഇടവേളയിൽ മാതാപിതാക്കന്മാർ നഷ്ടപ്പെട്ട ഈ കുഞ്ഞുങ്ങൾ താങ്ങാനാവാത്ത വ്യഥയിലൂടെ കഴിഞ്ഞുപോകുന്നു. അവരുടെ വ്യഥയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതാണ് കഴിഞ്ഞ വർഷം അവർ വാങ്ങിയ ഫ്ലാറ്റിന്റെ സാമ്പത്തിക ഇടപാടുകൾ. 15,950/- രൂപാ പ്രതിമാസ അടവിൽ പതിനഞ്ചു വർഷം കാലാവധിയിൽ സ്വകാര്യ ബാങ്കിൽ നിന്നെടുത്ത കടം റിജിന്റെ തോളിൽ വന്നു പതിച്ചിരിക്കുന്നു. ജോലിയോ മറ്റു സാമ്പത്തിക ശ്രോതസ്സോ പ്രതീക്ഷയായി ഇല്ലാത്ത റിജിൻ ദുഃഖത്തിൻമേൽ ദുഃഖത്തിൽ ആയിരിക്കുന്നു.

അത്യന്തം ദുഷ്കരമായ ഈ പരിസ്ഥിതിയിൽ ദൈവമക്കളായ നമ്മുടെ കരങ്ങൾ റിജിനു താങ്ങായും തലോടലായും നീട്ടപ്പെടേണ്ടിയിരിക്കുന്നു. കഷ്ടം അനുഭവിക്കുന്ന ഈ അവയവത്തിനു ആശ്വാസമായി തീരുവാൻ പ്രേരണയുള്ളവർ താഴെ കൊടുത്തിരിക്കുന്ന ബാങ്ക് വിവരങ്ങൾ ഉപയോഗപ്പെടുത്തുമല്ലോ!

Rijin Joseph
Mob. No. 09549643992
Bank – Punjab National Bank
Branch – Tonk Road, Jaipur
SB A/C No. 2263000100144159
IFSC – PUNB0226300

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.