ചെറു ചിന്ത: ജയകരമായ ക്രിസ്തീയ ജീവത്തിൽ ആത്മാവിന്റെ പങ്ക് | പാസ്റ്റർ അഭിലാഷ് നോബിൾ

ആകയാൽ ഞങ്ങൾ ഇന്നുമുതൽ ആരെയും ജഡപ്രകാരം അറിയുന്നില്ല; ക്രിസ്തുവിനെ ജഡപ്രകാരം അറിഞ്ഞു എങ്കിലും ഇനിമേൽ അങ്ങനെ അറിയുന്നില്ല.
2 കൊരിന്ത്യർ 5:16

ആത്മഗോളത്തിലെ ജയ പരാജയങ്ങളെ ആത്മാവിൽ നടക്കുന്നവർ തീരുമാനിക്കും!
യോഹന്നാന്റെ സുവിശേഷത്തിൽ ഇപ്രകാരം കാണാം;
സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും.
സത്യത്തിന്റെ ആത്മാവ് നിങ്ങളുടെ അകത്തുണ്ടെങ്കിൽ നിങ്ങൾക്ക് പരാജയപ്പെടുവാൻ സാധ്യമല്ല, കാരണം തെറ്റായ വഴിയിൽ തെറ്റി അലയുവാൻ കാര്യസ്ഥൻ നിങ്ങളെ ഒരിക്കലും അനുവദിക്കില്ല!

യഹോവ ശമൂവേലിനോടു: അവന്റെ മുഖമോ പൊക്കമോ നോക്കരുതു; ഞാൻ അവനെ തള്ളിയിരിക്കുന്നു. മുനഷ്യൻ നോക്കുന്നതുപോലെയല്ല; മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു എന്നു അരുളിച്ചെയ്തു.

ശ്രെദ്ധിക്കുക ദൈവം മനുഷ്യന്റെ സ്വത സിദ്ധമായ ശൈലിയെ ക്കുറിച്ച് പറയുന്നു, ബഹ്യമായത് നോക്കി ഉന്നതമായത് നഷ്ടപ്പെടുത്തരുത്!
ആത്മാവിനെ അലക്ഷ്യമാക്കി എത്ര നന്മകൾ നഷ്ടപ്പെടുത്തി? ആത്മാവിൽ ഗ്രഹിക്കുവാൻ
ഇന്ന് ഈ പ്രാഭാതത്തിൽ നമുക്ക് തീരുമാനിക്കാം. ഞാൻ അങ്ങ് കാണുന്നത് പോലെ എന്നിൽ വസിക്കുന്ന അങ്ങിൽ കൂടെ കാര്യങ്ങൾ കാണുവാൻ പരിശുദ്ധത്മാവെ എന്നെ സഹായിക്കണമേ!
നിങ്ങളുടെ ജീവത്തിലെ ഉയർച്ചയുടെ പടവുകളിൽ എത്താൻ പരിശുദ്ധത്മാവ് പറയുന്ന ഒരു കൊച്ചു കാര്യമായിരിക്കാം നിങ്ങളുടെ ജീവിതത്തെ തിരിക്കുന്നത്.
ആത്മാവിനെ അനുസരിക്കാം ജയാളിയാകാം!!

പാസ്റ്റർ അഭിലാഷ് നോബിൾ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.