കര്‍ണാടകയുടെ ഉണര്‍വിനായി സഭകളുടെയും സംഘടനകളുടെയും സംയുക്ത പ്രാര്‍ഥന

ബാംഗ്ലൂര്‍: കര്‍ണ്ണാടകയിലെ ക്രൈസ്തവ സഭകളും നേതാക്കളും പ്രാര്‍ത്ഥനാ ഗ്രൂപ്പുകളും പ്രാര്‍ത്ഥനയ്ക്കായി ഒരു കുടക്കീഴില്‍ അണിനിരക്കുന്നു.
സഭകളുടെ ഐക്യത്തിനും പുനര്‍ജീവനത്തിനുമായി പ്രാര്‍ഥിക്കാനുള്ള സമയം വന്നിരിക്കുന്നു എന്ന ആപ്തവാക്യം മുന്‍നിര്‍ത്തി കര്‍ണാടകയുടെ സമാധാനത്തിനും വിടുതലിനും വേണ്ടി കര്‍ണാടകയിലെ മുഖ്യധാരാ പെന്തെക്കോസ്ത് സഭകളും സുവിശേഷവിഹത സംഘടനകളും സ്വതന്ത്ര സഭകളും പ്രാര്‍ഥനാ സഹകാരികളും ചേര്‍ന്ന് ജൂണ്‍ 22 രാവിലെ 9 മുതല്‍ 2 വരെ സംയുക്ത പ്രാര്‍ഥനാ സംഗമം നടത്തുന്നു.
സൂം പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്ന പ്രസ്തുത മീറ്റിംഗില്‍ കര്‍ണാടകയിലെ മുഖ്യധാരാ പെന്തെക്കൊസ്ത് സഭകളായ ഐ.പി.സി, എ.ജി, ചര്‍ച്ച് ഓഫ് ഗോഡ്, ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച്, .കര്‍ണാടക ശാരോന്‍ അസംബ്ലി, ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡ്, ബാംഗ്ലൂര്‍ പെന്തെക്കൊസ്ത് ഫെലോഷിപ്പ്, സ്വതന്ത്ര സഭകളായ ശീലോഹാം മിനിസ്ടീസ്, ഹെവന്‍ലി ആര്‍മീസ്, പെന്തെക്കൊസ്ത് സംഘടനകളായ കെ.യു.പി.എഫ്, യു.പി.എല്‍.പി.എഫ്, പെന്തെക്കൊസ്ത്, ക്രൈസ്തവ എഴുത്തുപുര, ബി.സി.പി.എ എന്നീ പ്രസ്ഥാനങ്ങള്‍ സംയുക്ത പ്രാര്‍ഥനയില്‍ പങ്കെടുക്കുമെന്ന് പരിപാടിയുടെ സംഘാടകര്‍ അറിയിച്ചു.
സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നുള്ള പ്രാര്‍ത്ഥനാ സഹകാരികള്‍, ക്രൈസ്തവ സഭാ നേതാക്കള്‍, മിഷന്‍ ഫീല്‍ഡിലുള്ള പ്രധാന സുവിശേഷകര്‍ എന്നിവര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും.
കര്‍ണാടക സംസ്ഥാനത്തിന്‍റെയും ദേശത്തിന്‍റെയും സൌഖ്യത്തിനായും രാജ്യത്ത് സുവിശേഷീകരണം നടക്കുവാന്‍, ആരാധനാലയങ്ങള്‍ തുറക്കുവാന്‍, ആത്മീയ ഉണര്‍വ് എന്നിവ ലക്ഷ്യമാക്കി പ്രാര്‍ത്ഥിക്കുവാനും കോവിഡ് മഹാമാരി രൂക്ഷമായിരിക്കുന്ന ഇന്ത്യയുടെ വിവിധയിടങ്ങളില്‍ കഷ്ടങ്ങളില്‍ കൂടെ കടന്നുപോകുന്ന ദൈവമക്കളുടെയും മിഷനറി കുടുംബങ്ങളുടെയും വിടുതലിനായും പ്രത്യേകം പ്രാര്‍ത്ഥിക്കും.
ഡോ. പാസ്റ്റര്‍ കെ.വി. ജോണ്‍സണ്‍, പാസ്റ്റര്‍ ഹാരി പെരേര, പാസ്റ്റര്‍ ജോസ് മാത്യു, പാസ്റ്റര്‍ പി.എസ്. ജോര്‍ജ്ജ്, പാസ്റ്റര്‍ സിബി ജേക്കബ്, മേഴ്സി മണി എന്നിവര്‍ പ്രാര്‍ത്ഥനാ സംഗമത്തിന്‍റെ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നു.
Zoom ID: 731 215 1047 (പാസ്കോഡ് ആവശ്യമില്ല).

-ADVERTISEMENT-

-ADVERTISEMENT-

You might also like