ഇന്നത്തെ ചിന്ത : പീലാത്തോസും അന്യായ വിധിയും | ജെ. പി വെണ്ണിക്കുളം

മത്തായി 27:26
അങ്ങനെ അവൻ ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ടടിപ്പിച്ചു ക്രൂശിക്കേണ്ടതിന്നു ഏല്പിച്ചു.

യേശു കുറ്റക്കാരനല്ല എന്നു ആവർത്തിച്ചു പറഞ്ഞ പീലാത്തോസ് പിന്നീട് യേശുവിനെ ചമ്മട്ടി കൊണ്ടു അടിച്ചു ക്രൂശിക്കാൻ ഏല്പിച്ചു കൊടുത്തതായി കാണുന്നു. ഇങ്ങനെ അനേകർ ശരീരം തകർന്നു മരിക്കുമായിരുന്നു. എന്നാൽ പ്രവചനങ്ങൾ നിവർത്തിയാകുവാൻ ഇതെല്ലാം സംഭവിച്ചു. ഇവിടെ പീലാത്തോസ് ചെയ്ത ഗുരുതരമായ തെറ്റു എന്താണെന്നോ? നിയമവിധേയമല്ലാതെ രാത്രിയിൽ യേശുവിനെ വിസ്തരിച്ചു, അപ്പീൽ നൽകുവാൻ സമയം അനുവദിച്ചില്ല, വിധിയും വിസ്താരവും നിയമാനുസൃതമായിരുന്നില്ല. കോടതി ഇത്രയും അധപതിച്ച വേറെ ചരിത്രവുമില്ല. ഒടുവിൽ മനോരോഗിയായി മരിക്കുവാനുള്ള വിധിയാണ് തനിക്കുണ്ടായത് എന്നതും മറക്കാവതല്ല.

ധ്യാനം: മത്തായി 27
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.