ഇന്നത്തെ ചിന്ത : തീയിറക്കി നശിപ്പിക്കട്ടെ | ജെ. പി വെണ്ണിക്കുളം

ലൂക്കോസ് 9:54
അതു അവന്റെ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും കണ്ടിട്ടു: കർത്താവേ, (ഏലീയാവു ചെയ്തതുപോലെ) ആകാശത്തുനിന്നു തീ ഇറങ്ങി അവരെ നശിപ്പിപ്പാൻ ഞങ്ങൾ പറയുന്നതു നിനക്കു സമ്മതമോ എന്നു ചോദിച്ചു.

post watermark60x60

യേശുവിനെ കൈക്കൊള്ളാത്ത ശമര്യരെ ആകാശത്തു നിന്നും തീയിറക്കി ദഹിപ്പിക്കണമെന്നാണ് യോഹന്നാനും യാക്കോബും പറയുന്നത്. ഏലിയാവു ഇങ്ങനെ ചെയ്തിരുന്നു ( 2 രാജാ 1: 9-12)എന്നാണ് അതിനെ സാധൂകരിക്കാൻ ഇവർ പറയുന്ന വാദം. ഇതു കണ്ടിട്ടു അവരെ സപ്പോർട്ട് ചെയ്യുകയല്ല യേശു ചെയ്തത്; പ്രത്യുത, അവൻ
അവരെ ശാസിച്ചു. ‘ഇടിമക്കൾ’ ഇങ്ങനെ പ്രതികരിച്ചില്ലെങ്കിൽ അത്ഭുതമേയുള്ളൂ എന്നു നമുക്ക് തോന്നിയെല്ലാം. പക്ഷെ യേശുവിന്റെ മാർഗ്ഗം അതല്ല എന്നു അവർ അറിയേണ്ടതുണ്ടായിരുന്നു. ആ ശാസന പിന്നീട് അവരുടെ ജീവിതത്തിൽ ഗുണം ചെയ്തു എന്ന് വേണം മനസിലാക്കാൻ.

ധ്യാനം: ലൂക്കോസ് 9
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like