കൈത്താങ്ങായി മഞ്ചേരി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച്

Kristhava Ezhuthupura News

മഞ്ചേരി: കാണിക്കകൊണ്ട് കൈത്താങ്ങായി മഞ്ചേരിയിലെ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന്റെ സേവനം. ലോക്ഡൗണിൽ ലോക്ക് ആയ ഓട്ടോകൾ ഇന്നലെ നിരത്തിൽ ഇറങ്ങിയപ്പോൾ ആണ് ആരാധനാലയത്തിൽ ലഭി ച്ച കാണിക്ക ഇന്ധനം വാങ്ങാൻ നൽകിയത്. ആരാധാനാലയത്തി ന്റെ പരിസരത്തും മറ്റും നിർത്തി യിടുന്ന ഓട്ടോകൾക്ക് ആണ് സഹായം. ചർച്ച് അധികൃതർ പണം നേരത്തെ പെട്രോൾ പമ്പിൽ നൽകി. പിന്നീട് ഓട്ടോ കൾക്ക് കൂപ്പൺ വിതരണം ചെയ്തു. അൻപത് ഓട്ടോകൾക്ക് കൂപ്പൺ നൽകി. സഹജീവികളെ സഹായിക്കുക എന്ന പദ്ധതിയുടെ ഭാഗമായി ആണ് ഇതെന്ന് പാസ്റ്റർ. ജിനേഷ് തങ്കച്ചൻ പറഞ്ഞു.

-Advertisement-

You might also like
Comments
Loading...