എക്സൽ സോഷ്യൽ അവയർനസ് റാലിയും ജനറൽ ക്വിസും ജൂൺ 26 ന്

തിരുവല്ല: എക്സൽ സോഷ്യൽ അവയർനസ് മീഡിയയും വാല്യൂ എഡ്യൂക്കേഷൻ ട്രസ്റ്റും ചേർന്നൊരുക്കുന്ന ഓൺലൈൻ ക്വിസ് മത്സരവും ബോധവത്കരണവും ലോക ലഹരിവിരുദ്ധ ദിനമായ ജൂൺ 26 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടത്തുന്നു. ഈ മത്സരത്തിൽ 5 മുതൽ +2 വരെയുളള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
ബോധവല്കരണ സന്ദേശം, ചിത്രീകരണം, വീഡിയോ പ്രേദര്ശനം
ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ നടക്കും. സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ ആശംസകൾ അറിയിക്കും. ഇത്തരം പരിപാടികളിലൂടെ ലഹരി വിമുക്ത കേരളം ആണ് സ്വപ്നം കാണുന്നത് എന്ന് ശ്രീമതി ആനി മനോജ് (വാല്യൂ എഡ്യൂക്കേഷൻ ട്രസ്റ്റ്) പറഞ്ഞു.

post watermark60x60

ജോബി കെ. സി ക്വിസ് മത്സരത്തിനു നേതൃത്വം നൽകും. എക്സൽ സോഷ്യൽ അവയർനസ് മീഡിയ ടീമിന്റെ കോഡിനേറ്റേഴ്സായി സാംസൺ ആർ. എം , സ്റ്റെഫിൻ പി. രാജേഷ്, ബ്ലസ്സൺ പി. ജോൺ, എന്നിവർ നേതൃത്വം നൽകുന്നു. ലഹരി വിമുക്ത സമൂഹത്തിനു വേണ്ടി കുട്ടികളെ പ്രാപ്തരാക്കാൻ ഇത്തരം പരിപാടികൾ അനിവാര്യമാണെന്നു എക്സൽ ഡയറക്ടർസ് ബിനു വടശേരിക്കര, അനിൽ ഇലന്തൂർ എന്നിവർ അഭിപ്രായപ്പെട്ടു. കേരളത്തിലെ വിവിധ സ്കൂളുകളിൽ നിന്ന് നൂറു കണക്കിന് കുട്ടികൾ പങ്കെടുക്കും.

-ADVERTISEMENT-

You might also like