ഇന്നത്തെ ചിന്ത : ലാമേക്കിന്റെ ഗാനവും വെല്ലുവിളിയും | ജെ. പി വെണ്ണിക്കുളം

കായീന്റെ അഞ്ചാം തലമുറക്കാരനാണ് ലാമേക്ക്. ബഹുഭാര്യത്വം സ്വീകരിച്ച വ്യക്തിയാണ് താൻ. പ്രതികാര ദാഹിയായ ലാമേക്ക് അഹങ്കാരം നിറഞ്ഞവനായി തനിക്കെതിരെ ആരെങ്കിലുമുണ്ടോ എന്നു പോലും വെല്ലുവിളിച്ചിരുന്നു. തന്നെ ഉപദ്രവിക്കുന്നവരെ നശിപ്പിക്കുന്നതിൽ മടിയില്ല എന്നു പറയുന്ന താൻ ഇങ്ങനെ പറയുന്നു: കയീന്നുവേണ്ടി ഏഴിരട്ടി പകരം ചെയ്യുമെങ്കിൽ, ലാമെക്കിന്നുവേണ്ടി എഴുപത്തേഴു ഇരട്ടി പകരം ചെയ്യും (ഉല്പത്തി 4:24). ലാമേക്ക് എഴുതിയ ഗാനത്തിന്റെ സാരമിതാണ്; മനഃപൂർവമായി സ്വന്തം സഹോദരനെ കൊന്ന കായീനുവേണ്ടി ദൈവം 7 ഇരട്ടി പകരം ചെയ്തെങ്കിൽ സ്വയരക്ഷയ്ക്കു വേണ്ടി താൻ മുറുവേല്പിച്ചവരോട് ദൈവം 77 ഇരട്ടി പകരം ചെയ്യുമെന്നാണ്. ഇതായിരുന്നു അന്നത്തെ മനോഭാവം. എന്നാൽ പുതിയ നിയമ പഠിപ്പിക്കൽ ‘ശത്രുക്കളെ സ്നേഹിക്കുക, അവനു വിശക്കുന്നെങ്കിൽ തിൻമാൻ കൊടുക്ക’ എന്നാണല്ലോ.

ധ്യാനം: ഉല്പത്തി 4
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.