ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; എടിഎം ഇടപാടിന്റെ നിരക്ക് വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ അനുമതി

ന്യൂഡൽഹി : കൊവിഡ് കാലത്ത് എടിഎമ്മിനെ ആശ്രയിക്കുന്ന ബാങ്ക് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി റിസര്‍വ് ബാങ്ക് നിലപാട്. എടിഎം ഇടപാടിന് പരമാവധി നിരക്കായി 21 രൂപ വീതം ഈടാക്കാന്‍ ആണ് അനുമതി. സൗജന്യ ഇടപാടുകള്‍ക്ക് പുറത്തുള്ള ഇടപാടുകള്‍ക്ക് മേലാണ് ഉപഭോക്താവ് പണം നല്‍കേണ്ടി വരിക.
നിലവില്‍ സൗജന്യ ഇടപാടുകള്‍ക്ക് പുറത്തുള്ള ഉപയോഗത്തിന് പരമാവധി നിരക്ക് 20 രൂപയും നികുതിയുമാണ് ഈടാക്കുന്നത്. ഇത് ഇനി 21 രൂപയും നികുതിയുമാകും. 2022 ജനുവരി ഒന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.
ബാങ്കുകള്‍ നിലവില്‍ സ്വന്തം എടിഎം വഴി അഞ്ച് സൗജന്യ ഇടപാടുകളാണ് അനുവദിക്കുന്നത്. മറ്റ് ബാങ്കുകളുടെ എടിഎം ഇടപാടുകള്‍ ഉപയോഗിക്കുമ്ബോള്‍ മൂന്ന് സൗജന്യ ഇടപാടാണ് മെട്രോ നഗരങ്ങളില്‍ ലഭിക്കുക.
നോണ്‍ മെട്രോ നഗരങ്ങളില്‍ ഇത് അഞ്ചാണ്.
2019 ല്‍ ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ സിഇഒയുടെ നേതൃത്വത്തിലുള്ള സമിതി ഇടപാടിന് 24 രൂപ വീതം ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു.

നിലവില്‍ 15 രൂപയുള്ള ഇന്റര്‍ചേഞ്ച് ഫീ ഇനി മുതല്‍ 17 രൂപയാക്കാന്‍ റിസര്‍വ് ബാങ്ക് അനുവാദം നല്‍കി. ഇതും അടുത്ത ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരും. സാമ്പത്തികേതര ഇടപാടുകള്‍ക്ക് നിലവിലെ ഇന്റര്‍ചേഞ്ച് ഫീ അഞ്ചില്‍ നിന്ന് ആറാക്കി വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്. ഇന്റര്‍ചേഞ്ച് ഫീ ഏറ്റവും ഒടുവില്‍ പരിഷ്കരിച്ചത് 2012 ലാണ്. 2014 ലാണ് ഏറ്റവുമൊടുവില്‍ ഉപഭോക്താക്കളുടെ നിരക്ക് പരിഷ്കരിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ക്രൈസ്തവ എഴുത്തുപുര അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച്‌ നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.