ജീവകാരുണ്യ രംഗത്ത് മാതൃകയായി ഐ സി പി എഫ് ജയ്പ്പൂർ

 

post watermark60x60

വലിയ തോതിൽ നാശം വിതയ്ക്കുന്ന കോവിഡ്19 എന്ന മഹാവ്യാധിയുടെ മുമ്പിൽ പകച്ചു നിൽക്കുകയാണ് ഭാരത മഹാരാജ്യം. അതിതീവ്ര രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യരംഗത്തു നേരിടുന്ന ജീവൻ രക്ഷാ സംവിധാനങ്ങളുടെ ദൗർലഭ്യത ചെറിയ അളവിലൊന്നുമല്ല പൗരന്റെ ജീവനു ഭീഷണിയായി ഉയർന്നു നിൽക്കുന്നത്.

ഈ അവസരത്തിനൊത്തുയർന്നു സമൂഹ പ്രതിബദ്ധതയിലൂന്നി ഐ സി പി എഫ് ജയ്‌പൂർ ചാപ്റ്റർ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. എട്ടു BiPap മെഷീനുകൾ (Bilevel Positive Airway Pressure) വിവിധ ആശുപത്രികൾക്ക് സംഭാവന ചെയ്തു മാതൃകയാകുകയാണ് ഐ സി പി എഫ് ജയ്‌പൂർ.

Download Our Android App | iOS App

കച്ചുവ മിഷൻ ഹോസ്പിറ്റൽ മിർസാപൂർ, ഹെർബത്ത്പുർ മിഷൻ ഹോസ്പിറ്റൽ, ഡെഹ്റാഡൂൺ, പുർണിയ മിഷൻ ഹോസ്പിറ്റൽ, ബീഹാർ, മധേപുര മിഷൻ ഹോസ്പിറ്റൽ, ബീഹാർ എന്നീ ആശുപത്രികളിലേക്കു സംഭാവന ചെയ്യപ്പെട്ട BiPap മെഷീനുകൾ ഡോ. എവെലിൻ വിൻസെന്റ്, ഡോ. മാത്യു സാമുവേൽ, ഡോ. അലക്സ് ഫിലിപ്പ്, ഡോ. അർപ്പിത് എന്നിവർ യഥാക്രമം കൈപ്പറ്റി. ജയ്‌പൂരിലെ പ്രശസ്തമായ അപെക്സ് ഹോസ്പിറ്റലിലും BiPap മെഷീൻ കൊടുക്കുവാൻ ഇടയായി. ശേഷിക്കുന്ന മൂന്നു മെഷീൻ വീടുകളിൽ കഴിയുന്ന ആവശ്യക്കാരായവർക്കു ഉപയോഗത്തിനായി നൽകി വരുന്നു.

കൂടാതെ രണ്ടു ഓക്സിജൻ കോൺസെൻട്രേറ്റർ മെഷീനുകളും ആവശ്യക്കാരായവരിലേക്കു എത്തിച്ചു കൊടുക്കുവാൻ ഐ സി പി എഫ് ജയ്പ്പൂർ ചാപ്റ്ററിനു ഇടയായി.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാൻ ലഭിക്കുന്ന ഇത്തരം അവസരങ്ങളെ നന്നായി ഉപയോഗിച്ച് ദൈവനാമ മഹത്വത്തിനായി പ്രവർത്തിക്കുന്ന ഐ സി പി എഫ് ജയ്‌പൂർ ചാപ്റ്ററിനു അഭിനനന്ദങ്ങൾ.

സുവി. സുജിത് എം സുനിലിന്റെ നേതൃത്വത്തിൽ റെവ. ട്രെവർ ഫ്രീമാൻ, മോഹിത് ബഹൽ, ആഷ്‌ലിൻ സുജിത്ത്, മെർവിൻ കോശി, ഡോ. ബെറ്റി മെർവിൻ, ഷെറോൺ ജെയിംസ്, ജോയൽ ജോൺസൻ മുതലായവർ സേവന സന്നദ്ധരായി ഈ രംഗത്തു പ്രവർത്തിച്ചു വരുന്നു. സുമനസ്സുകളായ നിരവധി പ്രിയപ്പെട്ടവരുടെ നിർലോഭമായ സഹകരണമാണ് സമൂഹസേവനത്തിന്റെ ഈ സംരംഭത്തിനു കാരണമായി തീർന്നത്.

കൂടാതെ കോവിഡ്19 ബാധിക്കപ്പെട്ട് ക്രിസ്തുവിൽ വിശ്രമിക്കുന്ന മിഷണറിമാരുടെ കുടുംബാംഗങ്ങൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിലും ഐ സി പി എഫ് ജയ്‌പൂർ കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇപ്രകാരമുള്ള സേവനങ്ങൾ ആവശ്യമുള്ളവർ ദയവായി സുവി. സുജിത് എം സുനിലുമായി ബന്ധപ്പെട്ടുവാൻ അപേക്ഷിക്കുന്നു:

കൂടുതൽ വിവരങ്ങൾക്ക്: 09521544484, 07665268296 , 09252410001

-ADVERTISEMENT-

You might also like