അഞ്ചു വയസ്സിനു താഴെ മാസ്ക് നിർബന്ധമില്ല ; കുട്ടികളുടെ കോവിഡ് ചികിത്സാ മാനദണ്ഡം ഇങ്ങനെ

ദില്ലി: കൊവിഡ് മൂന്നാംതരംഗം വരുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കേ, കുട്ടികളിലെ കൊവിഡ് ചികിത്സാ മാനദണ്ഡങ്ങള്‍ എങ്ങനെ വേണമെന്ന് വ്യക്തമാക്കുന്ന ചികിത്സാ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വസീസസ് ആണ് ചികിത്സാ മാനദണ്ഡങ്ങള്‍ പുറത്തിറക്കിയത്. ആന്‍റിവൈറല്‍ ജീവന്‍ രക്ഷാ മരുന്നായ റെംഡെസിവിര്‍ കുട്ടികളില്‍ ഉപയോഗിക്കരുതെന്ന് പുതിയ മാര്‍ഗരേഖയില്‍ പറയുന്നു. അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മാസ്ക് നിര്‍ബന്ധമല്ലെന്നും ഉപയോഗിച്ചാല്‍ നല്ലതെന്നും മാര്‍ഗരേഖ വ്യക്തമാക്കുന്നു.

post watermark60x60

കൊവിഡ് മൂന്നാം തരംഗം കുട്ടികളെയാണ് ബാധിക്കുകയെന്ന വാര്‍ത്തകള്‍ പലയിടത്തും പ്രചരിക്കുന്നുണ്ടെങ്കിലും രാജ്യത്തെ കൊവിഡ് ടാസ്ക് ഫോഴ്സിലെ മുതിര്‍ന്ന ഡോക്ടര്‍മാരടക്കം അത്തരം ഒരു നിഗമനത്തിലേക്ക് എത്താനുള്ള ഡാറ്റ തങ്ങളുടെ പക്കലില്ലെന്നും, ഈ വിവരം എങ്ങനെയാണ് പട‍ര്‍ന്നതെന്നറിയില്ലെന്നുമാണ് വ്യക്തമാക്കുന്നത്.

-ADVERTISEMENT-

You might also like