ഇവാൻ മോൻ ദൈവീക കരുതലും പരിപാലനവും നേരിട്ടറിഞ്ഞ 365 ദിനരാത്രങ്ങൾ

ഇന്ന് ജൂൺ 6. മാതാപിതാക്കളായ സാംസൺ പി ബേബിയുയുടെയും അക്സ ജോയിയുടെയും ജീവിതത്തിൽ ദൈവീക ദാനമായി ഇവാൻ മോൻ കടന്നു വന്നിട്ട് ഒരു വർഷം. ഇവാൻ മോന്റെ ജീവിതത്തിൽ ദൈവീക കരുതലും പരിപാലനവും നേരിട്ടറിഞ്ഞ 365 ദിനരാത്രങ്ങൾ. ഇവാന്റെ ജനനം എല്ലാവരെയും പോലെ തന്നെ സ്വാഭാവിക ജനനം തന്നെയായിരുന്നു, എങ്കിലും ഇവാന്റെ ഹൃദയത്തിന്റെ പ്രവർത്തനം മറ്റുള്ള കുഞ്ഞുങ്ങളിൽ നിന്നും വ്യത്യസ്തമായിരുന്നുവെന്നു ജനിച്ചു കുറച്ചു ദിവസങ്ങൾക്ക് ശേഷം ഡോക്ടർന്മാർ മാതാപിതാക്കളെ അറിയിച്ചത്. ഇവാന്റെ ഹൃദയത്തെ സംബന്ധിച്ചുള്ള ആ വാർത്ത ഏവർക്കും ചെറുതല്ലാത്ത വേദനയും ഭാരവും ഉളവാക്കിയിരുന്നു. എന്നാൽ ജനനാവസ്ഥയിൽ തന്നെ അതിനുള്ള ചികിത്സാ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ കുഞ്ഞുമായി മാതാപിതാക്കൾ ഭവനത്തിലെത്തി നിരന്തരമായ നിരീക്ഷണങ്ങളും പരിപാലനവും ചെറു പുഞ്ചിരിയും കരച്ചിലുമൊക്കെ അവരുടെ ആ വേദനയെ ഒരു പരിധി വരെ മറികടക്കാൻ സാധിച്ചിരുന്നു. അങ്ങനെ ഏഴുമാസം അവന്റെ ഹൃദയത്തിന്റെ പ്രവർത്തനത്തെ തടസപ്പെടുത്തിയിരുന്ന പ്രശ്നത്തെ മറികടക്കുന്നതിനായി ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തികച്ചും ആരോഗ്യവാനായിരുന്ന ഇവാൻ മോന്റെ ഹൃദയം
ഫെബ്രുവരി 26 ന് ശസ്തക്രിയക്ക് വിധേയമായി. ദൈവീക കരുതലും ഡോക്ടർമാരുടെ നിരന്തരമായ ഇടപെടലുകൾ അവന്റെ ഹൃദയത്തെ സംബന്ധിച്ചുള്ള ശസ്ത്രക്രിയ വിജയകരമായി. എന്നാൽ തികച്ചും അപ്രതീക്ഷിതമായി ഇവാന്റെ ആരോഗ്യനില മോശമാകുന്ന അവസ്ഥയിലേക്ക് മാറ്റപ്പെടുന്ന സാഹചര്യം ഉണ്ടാകുകയും ആദ്യം 48 മണിക്കൂർ വെന്റിലേറ്ററിന്റെ സഹായത്തോടെ പൂർണ നിരീക്ഷണത്തിനു വിധേയമാക്കപ്പെട്ട ഇവാൻ തുടർന്ന് അങ്ങോട്ട് വളരെ പ്രയാസമേറിയ ഘട്ടങ്ങളിലൂടെ കടന്നു പോകുകയും ഏവരും പൂർണമായും നിസ്സഹായരാക്കപ്പെട്ട ദിവസങ്ങൾ ഡോക്ടർമാരും അവനെ ചികിൽസിച്ച ആശുപത്രിയും അവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ദിനരാത്രങ്ങൾ കഠിന ശ്രമത്തിലായിരുന്നു. എന്നാൽ ഒരു പ്രതീക്ഷക്കും വകയില്ല എന്നുള്ള അവസ്ഥ ഉണ്ടാകുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അനേകം പേർ ഇവാനുവേണ്ടി പ്രാർത്ഥന ആരംഭിക്കുകയും ചെയ്തു. നിസ്സഹായതയുടെ വേദനയുടെ മണിക്കൂറുകളിൽ അനേകായിരങ്ങളുടെ കണ്ണുനീരൊഴുക്കിയുള്ള പ്രാർത്ഥനകൾ മാതാപിതാക്കൾക്ക് ആശ്വാസമായി. പരുമലയിൽ ഇവാനുവേണ്ടിയുള്ള ചികിത്സകൾ അപര്യാപ്‌തമായിരുന്നതിനാൽ വിദഗ്ദ്ധ ചികിത്സക്കായി കൊച്ചിയിലുള്ള ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റണമെന്നുള്ള നിർദ്ദേശം ലഭിക്കുകയും അങ്ങനെ ആസ്റ്റർ മെഡിസിറ്റിയിലെത്തി. എന്നാൽ ഡോക്ടർമാരിൽ നിന്ന് ലഭിച്ച വാർത്തകളും റിപ്പോർട്ടുകളും ശുഭകരമായിരുന്നില്ല. ഇവാന് ഇനി ഒരു ജീവിതം സാധ്യമല്ല എന്ന് അവർ വിധിയെഴുതി. ബ്രയിനിന്റെ പ്രവർത്തനം 85 ശതമാനവും തകരാർ ആയതിനാൽ ഒരു തിരിച്ചു വരവ് ഉണ്ടാകില്ലെന്ന് 99 ശതമാനവും അവർ ഉറപ്പിച്ചു പറഞ്ഞു. എന്നാൽ അവിടെ ജീവിതത്തിൽ പ്രതീക്ഷകളുടെ ശുഭസൂചന ലഭിച്ചു തുടങ്ങിയത്. വൈദ്യശാസ്ത്രം പരാജയപ്പെട്ടിടത്തു അനേകായിരങ്ങളുടെ പ്രാർത്ഥനകൾക്ക് ഉള്ള ദൈവീക മറുപടി ഏവരും കണ്ടു തുടങ്ങി. ഇനി ജീവനിലേക്കു മടങ്ങി വരില്ല എന്ന് പറഞ്ഞിടത്തു നിന്ന് ജീവന്റെ തുടിപ്പുകൾ പ്രകടമായി പതുക്കെ ജീവനിലേക്കു മടങ്ങി എത്തി. നീണ്ട 62 ദിവസങ്ങൾക്ക് ശേഷം, ജീവച്ഛവമായി ഭവനത്തിലേക്ക് കൊണ്ട് പോകുവാൻ വൈദ്യശാസ്ത്രം വിധി കൽപിച്ച ഇവാൻ മോനെ, ജീവനുള്ള കൈകാലുകൾ ചലിപ്പിക്കുന്ന കരയുന്ന ഒരു പൈതലായി ഭവനത്തിലേക്ക് കൂട്ടി കൊണ്ടു വരുവാനിടയായി. ഇന്ന് അവൻ ജീവിതത്തിൽ പുതിയ ഒരു വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. മാതാപിതാക്കൾക്ക് ഇന്ന് അവൻ ഒരു അത്ഭുത ബാലൻ ആണ് മാത്രമല്ല അവനെ അറിയുന്ന എല്ലാവർക്കും. പ്രതിസന്ധി സമയങ്ങളിൽ കൂടെ ഒരു കുടുംബത്തിലെ അംഗത്തെ പോലെ കരുതി പ്രാർത്ഥിച്ച എല്ലാവർക്കുമുള്ള മറുപടിയാണ് ഇവാന്റെ ഇന്നത്തെ ഈ ജീവിതം. തുടർന്നും ഇവാന്റെ പൂർണമായ ആരോഗ്യത്തിനും മുന്നോട്ടുള്ള ജീവിതത്തിനും നിങ്ങൾ ഓരോരുത്തരും പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.