ലേഖനം: ക്രിസ്തുവിൽ നിങ്ങൾ ജയിച്ചിരിക്കുന്നു | പാസ്റ്റർ അഭിലാഷ് നോബിൾ

നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന് ഇത് നിങ്ങളോടു സംസാരിച്ചിരിക്കുന്നു; ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട്; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു”(യോഹന്നാൻ‬ ‭16:33‬).‬

1 യോഹന്നാൻ 5: 5-ൽ യോഹന്നാൻ ആത്മാവിൽ ചോദിക്കുന്നു, “ആരാകുന്നു ലോകത്തെ ജയിക്കുന്നവൻ?” പെട്ടെന്നു അവൻ ഉത്തരവും നൽകി യേശു ദൈവപുത്രൻ എന്നു വിശ്വസിക്കുന്നവൻ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവൻ!

ലോകത്ത് വിശപ്പ്, ദാരിദ്ര്യo അരക്ഷിതാവസ്ഥ, രോഗം, വ്യാധി , മരണവും അന്ധകാരവും ഉണ്ട്. എന്നാൽ നിങ്ങൾ ക്രിസ്തുവിലാണ്.

post watermark60x60

ക്രിസ്തുവിൽ തുടരുക, കാരണം ക്രിസ്തുവിൽ നിങ്ങൾ സാത്താനെയും ലോകത്തെയും അതിന്റെ പരാജയപ്പെട്ട് പോകുന്ന സംവിധാനങ്ങളെയും അതിജീവിക്കുന്നു . നിങ്ങൾ ക്രിസ്തുവിനു പുറത്തേക്ക് നോക്കുമ്പോൾ മാത്രമാണ് ലോകത്തിലെ കഷ്ടതകൾ, സങ്കടങ്ങൾ, ദുരിതങ്ങൾ, ദുഷിച്ച സ്വാധീനങ്ങൾ എന്നിവയിൽ നിങ്ങൾ അസ്വസ്ഥരാകുന്നത്. നിങ്ങൾക്ക് എന്നിൽ സമാധാനമുണ്ട്; സന്തോഷിക്കുക. അതാണ് വചനം. വചനം സ്വീകരിക്കുക , ഈ ലോകത്ത് ഒന്നിനും നിങ്ങളെ താഴ്ത്തിക്കെട്ടാൻ കഴിയില്ലെന്ന് പെട്ടെന്ന് നിങ്ങൾ മനസ്സിലാക്കും.

കുഞ്ഞുങ്ങളേ, നിങ്ങൾ ദൈവത്തിൽനിന്നുള്ളവർ ആകുന്നു; അവരെ ജയിച്ചുമിരിക്കുന്നു. നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനെക്കാൾ വലിയവനല്ലോ.” എന്ന് 1 യോഹന്നാൻ‬ ‭4:4‬ – ൽ അവൻ പറയുന്നതിൽ അതിശയിക്കാനില്ല. അതുകൊണ്ടാണ് സുവിശേഷം പ്രസംഗിക്കുന്നതിലും ക്രിസ്തുവിന്റെ സ്നേഹവും നീതിയും അറിയിക്കുന്നതിലും നമ്മൾ എപ്പോഴും ആവേശഭരിതരാകേണ്ടത് എങ്ങനെ ഈ സത്യം അറിഞ്ഞതിനുശേഷം ഒരാൾക്ക് മിണ്ടാതിരിക്കാൻ കഴിയും?

എല്ലാ നാമത്തിനും മേലായ ഒരു നാമം ഉണ്ടെന്നും എല്ലാ പൈശാചിക ശക്തികളും ആ നാമത്തിന്റെ മുൻപിൽ മുഴങ്കാൽ മടക്കുമെന്നും സർവ്വ ലോകവും അറിയേണ്ടതുണ്ട്! ആ നാമത്താൽ, രോഗങ്ങൾ വഴിമാറുന്നു! ആ നാമത്തിന് മുൻപിൽ ദാരിദ്ര്യത്തിന് നിൽക്കാൻ പറ്റില്ല ! ലോകത്തിന്റെ സാമ്പത്തിക ശാസ്ത്രത്തിൽ നിന്ന് വിഭിന്നമായി ജീവിതത്തിൽ വിജയമുണ്ടെന്ന് നാം അറിയുക അറിയിക്കുക യഥാർത്ഥ സമാധാനവും സമൃദ്ധിയും ക്രിസ്തുവിൽ മാത്രമാണ് കാണപ്പെടുന്നത്.

നിങ്ങൾ സുവിശേഷം പറയുക യേശുക്രിസ്തുവിൽ മാത്രമേ രക്ഷയുള്ളൂ സുവിശേഷം എത്തട്ടെ
നമുക്ക് എഴുനേറ്റ് പ്രകാശിക്കാം!!

അഭിലാഷ് നോബിൾ

-ADVERTISEMENT-

-ADVERTISEMENT-

You might also like