ചെറു ചിന്ത: വേഗം വരുന്ന കർത്താവ് | റെനി ജോ മോസസ്

ഓലപന്തലിന്റെ അടിയിൽ പച്ച പുല്ലു വിരിച്ച മൈതാനത്തും തെങ്ങിൻ തോപ്പിലും നാട്ടുവഴികളിലും ചെറുകൂരകളിലും ഇരുന്നു കൊണ്ട് സുവിശേഷം കേട്ട , കോളാമ്പികൾ അലറി കൂവിയ, ഒരു കാലം, ചിലയിടങ്ങളിൽ പന്തൽ പോലും ഇല്ലാതെ മഴ പെയ്യില്ല എന്നു വിശ്വാസത്താൽ പ്രാർത്ഥനയോടെ, ആവേശത്തോടെ സഭാ വിത്യാസം ഇല്ലാതെ സുവിശേഷം കേട്ടിരുന്ന ഒരു പഴയ കാലം, ഓർമ്മയിൽ പരതിയാൽ അക്കാലത്തും ദൈവം അതിശക്തമായി പലരെയും കരങ്ങളിൽ എടുത്തു ഉപയോഗിച്ചു ,അനേകരെ ദൈവ രാജ്യത്തിന്റെ വക്താക്കൾ ആക്കിയെടുക്കാൻ ആ അധ്വാനത്തിനു കഴിഞ്ഞിട്ടുണ്ട് ,അനന്തരഫലം എന്നോണം നമ്മൾക്കും ആ ലോകരക്ഷകനെ പിന്തുടരാൻ കഴിഞ്ഞു. കഷ്ടതയിലും പട്ടിണിയിലും അഹോരാത്രം നല്ല പോർ പൊരുതിയ ദൈവദാസന്മാരെ
ഈ അവസരത്തിൽ ഓർക്കാതിരിക്കാൻ കഴിയില്ല.

സുവിശേഷപ്രസംഗം ആണെങ്കിലും പ്രസംഗം ഒരു കല ആണല്ലോ, കേൾവിക്കാരെ പിടിച്ചിരുത്തണം എങ്കിൽ അതിനു പ്രത്യേക കഴിവ് തന്നെ വേണം , എത്ര വലിയ പ്രാസംഗികൻ ആണെങ്കിൽ പോലും ശ്രോതാക്കളെ കൈയിൽ എടുക്കാൻ അറിയില്ല എങ്കിൽ പ്രസംഗം അവരുടെ തലക്കു മുകളിലൂടെ പോകത്തെ ഉള്ളു. വിഷയ അവതരണവും, ലളിതവും സരസവും ആകാംക്ഷ നിലനിർത്തിയും എന്നാൽ കാരിരുമ്പിൻ മൂർച്ചയോടും അവതരിപ്പിക്കുമ്പോൾ പ്രായഭേദമെന്യേ ഏവരുടെയും ഹൃദയങ്ങൾ കീഴടക്കാൻ സാധ്യമാകുന്നു .കർത്താവിന്റെ ലാവണ്യ വാക്കുകൾ ചെറുചിരിയോടെ ,ഉപമകളോടെ പുറപ്പെട്ടപ്പോൾ പുരുഷാരം അവനെ തിക്കി തിരക്കി കൊണ്ടിരുന്നു.

എന്റെ ഓർമയിലേക്ക് ഒത്തിരി പ്രഭാഷകർ ഓടിവരുന്നുണ്ടെങ്കിലും അതിൽ ആവോളം കേൾവിക്കാർ ഉള്ള , ഇന്നും മാറ്റു കുറയാത്ത ഒരു സുവിശേഷപ്രഭാഷകൻ ആണ് പാസ്റ്റർ കെ എ ഏബ്രഹാം . അദ്ദേഹത്തിന്റെ വാഗ്ച്ചാധുര്യവും സരസലളിതവും ഉപമകളും ഭാവനകളും ഒക്കെ കൊണ്ട് സമ്പുഷ്ടമായ പ്രസംഗ ശൈലി കുഞ്ഞുകുട്ടികൾ മുതൽ പ്രായമായവരുടെ വരെ കർണപടത്തെ ചലിപ്പിക്കുന്നു . ഞാൻ ഓർക്കുന്നു , ഒരിക്കൽ അദ്ദേഹം തിരുവചനത്തിന്റെ ഒരു ഭാഗം തന്റെതായ ഭാവനയിൽ ഇങ്ങനെ അവതരിപ്പിക്കുന്നതു , കടലിന്റെ പച്ഛത്തലം നല്ലതു പോലെ അറിയാവുന്ന മീൻ പിടുത്തത്തിൽ നല്ല പ്രാവണ്യം ഉള്ള പത്രോസിന്റെ ആ രാത്രി ലൂക്കോസ് (5 ) കർത്താവ് അവനോടു പറഞ്ഞു , ആഴത്തിലേക്ക് നീക്കി വല ഇറക്കുക , ഉടനെ പത്രോസിന്റെ മറുപടി ,നാഥാ ഞങ്ങൾ രാത്രി മുഴുവൻ അധ്വാനിച്ചു ഒന്നും കിട്ടിയില്ല ,എങ്കിലും നിന്റെ വാക്കിനു മുൻപിൽ വല ഇറക്കാം, നാഥന്റെ വാക്കിനു മുൻപിൽ വല ഇറക്കിയപ്പോൾ പെരുത്ത മീൻ കൂട്ടം ,കൂടാതെ അടുത്ത പടകുകാരെ കൂടി മാടി വിളിച്ചു , നാലു യാമങ്ങൾ അധ്വാനിച്ച് തളർന്നു ഇരിക്കുന്ന പത്രോസിന്‌ നാഥന്റെ വാക്കിനു മുൻപിൽ പെരുത്ത മീൻ കൂട്ടം , ഇതു എങ്ങനെ സംഭവിച്ചു , ഇതിന്റെ പിന്നാമ്പുറം വളരെ സരസമായി ഭാവനയിൽ അദ്ദേഹം അവതരിപ്പിച്ചു , ഈ സമയത്തു സമുദ്രത്തിനു അടിയിൽ മീനുകളുടെ സംഭാഷണം , രാത്രി മുഴുവനും ആ പത്രോസ് വല ഇടുകയായിരുന്നു , ഞങ്ങൾ ഒന്നും കയറിയില്ല , നോടിയിടയിൽ അതു സംഭവിച്ചു , അതാ കർത്താവിന്റെ വാക്ക് , ഉടനെ മീനുകളുടെ തലവൻ പറഞ്ഞു , ഇതു വരെ വല ഇറക്കിയത് പത്രോസാ , പക്ഷെ ഇപ്പോൾ വല ഇറക്കാൻ പറഞ്ഞതു നമ്മൾക്ക് ചെകിള തന്നവനാ , ജീവൻ തന്നവനാ , വ നമുക്ക് വലക്കകത്തു കയറാം , അവനു വേണ്ടി നമ്മൾക്ക് ചാകാം . ദൈവം താൻ കൈ കൊണ്ടു മെനഞ്ഞ മനുഷ്യൻ പല സമയത്തും കല്പന ലംഘനം നടത്തുമ്പോൾ സൃഷ്ടികൾ അവന്റെ കല്പനകൾ അനുസരിക്കുന്നു , അങ്ങനെ ആ ഭാഗം പറഞ്ഞു പോകുന്നു .

അങ്ങനെ വല നിറയെ മീൻ കണ്ട പത്രോസിനെ പാപത്തിന്റെ അടിമത്വത്തിൽ കിടന്ന മനുഷ്യരെ പിടിക്കാൻ ദൈവം പ്രയോജനപ്പെടുത്തിയതു പോലെ ലോകമാകുന്ന മഹാ സമുദ്രത്തിൽ നിന്നു കർത്താവ് നമ്മളെയും കാലാകാലങ്ങളിൽ വേർതിരിച്ചു ദൈവരാജ്യത്തിന്റെ അവകാശികൾ ആക്കിയെങ്കിലും ഇനിയും ലോക മയത്തിൽ വീണ്ടും ജനനം പ്രാപിക്കാത്ത, ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ അറിയാത്തതായി ആരും അവശേഷിക്കുന്നില്ല എന്നു പറയാൻ പറ്റുമോ ? ഇല്ല കാരണം നമ്മുടെ ദൗത്യം തന്നെ അതാണല്ലോ സകല ജാതിയോടും സുവിശേഷം പറയുക എന്നതായതുകൊണ്ട് എല്ലാവരും മാനസാന്തരപെടുന്നതിനു വേണ്ടി ഇനി ഒരു രണ്ടായിരം വർഷം കൂടി കർത്താവ് ദീര്ഘ ക്ഷമ കാണിക്കും , കാണിച്ചേക്കാം എന്നൊരു ചിന്ത അടുത്ത സമയത്തു നമ്മുടെ ഇടയിൽ മുള പൊട്ടി വരുന്നുണ്ട് . അതിനു സാധ്യത ഉണ്ടോ എന്നു ചോദിച്ചാൽ, രണ്ടായിരമോ മൂവായിരമോ അതിലധികമോ സാധ്യത ഇല്ലാതില്ല….!

അപ്പോൾ തന്നെ മറ്റൊരു ചിന്ത അതിൽ നിന്നു തന്നെ അടർത്തി എടുക്കാം, ഇന്നത്തെ ഈ രണ്ടായിരം കൊല്ലം എന്നു പറയുന്നത് ദൈവം ദീര്ഘക്ഷമ കാട്ടിയതാണെങ്കിലോ ,ഇതു ദൈവത്തിന്റെ ദീർഘക്ഷമ ആയിരുന്നുവെങ്കിലോ , അങ്ങനെ ഒരു സാധ്യത കൂടി കണക്കിലെടുത്താൽ ഏതു സമയത്തും കർത്താവിന്റെ പുനരാഗമനം പ്രതീക്ഷിക്കാം . ലോകമഹാസമുദ്രത്തിൽ എത്ര സുവിശേഷം കേട്ടാലും മാനസാന്തര പെടില്ല എന്നു വച്ചു ഹൃദയം കഠിപ്പിച്ച നോഹയുടെ കാലത്തെ ജനങ്ങളെ പോലെ പലരും മദിച്ചു നടക്കുമ്പോൾ തിരുവചനവും ലോക സംഭവങ്ങളും പ്രകൃതിയും ടെക്നോളജിയും എല്ലാം മുന്നറിയിപ്പ് തരുന്നു ഏതു സമയത്തും പിതാവിൽ നിന്നു പുത്രന് അനുമതി ലഭിക്കാം , കാഹളം ധ്വനിക്കാം…!

അതുകൊണ്ടു ഇനിയും സമയം ധാരാളം ഉണ്ട് , എന്ന ചിന്തയേക്കാൾ അനുനിമിഷം ഒരുങ്ങണം എന്ന ചിന്ത വളരെ പ്രാധാന്യം അർഹിക്കുന്നു ,(എബ്രായർ 10 : 37) ഇനി എത്രെയും അല്പകാലം കഴിഞ്ഞിട്ടു വരുവാൻ ഉള്ളവൻ വരും താമസിക്കയില്ല .. ആരും നമ്മളെ തെറ്റിക്കാതിരിക്കട്ടെ ………!
“” കാഹള നാദം കേൾക്കാറായി കുഞ്ഞാട്ടിൻ കാന്തേ …….
വ്യാകുലകാലം തീരാറായി ക്രൂശിൻ സാക്ഷികളെ ………..”

റെനി ജോ മോസസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.