സംസ്ഥാന പി വൈ പി എ കോവിഡ് അതിജീവന പദ്ധതി

കോഴിക്കോട് : കോവിഡിന്റെ മഹാമാരിയിൽ മലബാറിലെ മണ്ണിൽ സ്വാന്തന സ്പർശവുമായി സംസ്ഥാന പി വൈ പി എ. കോവിഡ് അതിജീവന പദ്ധതിയുടെ ഭാഗമായി ഐപിസി അബുദാബി പി വൈ പി എ നൽകിയ ഒരു ലക്ഷം രൂപയുടെ ഭക്ഷ്യ കിറ്റുകളുടെ വിതരണത്തിന് ഇന്ന് തുടക്കം കുറിച്ചു.

കോഴിക്കോട് നടന്ന പ്രവർത്തന ഉത്ഘാടനം ഐപിസി കോഴിക്കോട് സെന്റർ ശ്രുശ്രുഷകൻ പാസ്റ്റർ ബാബു എബ്രഹാം നിർവഹിച്ചു. സുവിശേഷ പ്രഭാഷകൻ പാസ്റ്റർ നോബിൾ പി തോമസ് കൂടാതെ സുവി. ജോബിൻ കെ. ജോൺ (വയനാട്), പാസ്റ്റർ ജെയിംസ് വർഗീസ് (പാലക്കാട്‌), സുവി. ബിജോയ്‌ (കോഴിക്കോട്), സുജാസ് ചീരൻ (മലപ്പുറം) എന്നിവർ മലബാറിലെ വിവിധ മേഖല പി വൈ പി എകളെ പ്രതിനിധീകരിച്ചു ആശംസകൾ അറിയിച്ചു.

വരും ദിവസങ്ങളിൽ പ്രസ്തുത ഭക്ഷ്യവസ്തുക്കൾ മലബാറിലുള്ള 200 ഭവനങ്ങളിൽ എത്തും. ഈ ദൗത്യത്തിനു സംസ്ഥാന പി വൈ പി എയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകിയ ഐപിസി അബുദാബി പി വൈ പി എ സഹോദരങ്ങളോട് പ്രത്യേകാൽ കർത്തൃ ദാസൻ പാസ്റ്റർ കെ. എം. ജെയിംസ്, പ്രസിഡന്റ് ഗ്ലെൻ ജോർജ്ജ്, വൈസ് പ്രസിഡന്റ്‌ ലാലുമോൻ, സെക്രട്ടറി വിജിൽ തോമസ്, ജോ. സെക്രട്ടറി എബിൻ സാം, ട്രഷറർ സാം ജോ എബ്രഹാം, ജോ. ട്രഷറർ ഗോഡ് വിൻ മാത്യു കമ്മിറ്റി അംഗങ്ങളായ സഹോദരന്മാരായ സാജു എം ജോർജ്, സ്റ്റാൻലി തോമസ്, അനീഷ് പീറ്റർ എന്നിവർ നേതൃത്വം നൽകുന്ന പി വൈ പി എ ടീമിനോട് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്‌, തൃശ്ശൂർ മേഖലകളിൽ ഏറ്റവും അർഹരായവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഒപ്പം സംസ്ഥാന പി വൈ പി എയ്ക്ക് മലബാറിലെ വിവിധ മേഖല പി വൈ പി എകൾക്കും ഓക്സിമീറ്റർ പാസ്റ്റർ നോമ്പിൾ പി. തോമസ് സ്പോൺസർ ചെയ്തു.

ലോക പരിസ്ഥിതി ദിനമായ ഇന്ന് മലബാറിൽ വൃക്ഷ തൈകൾ നട്ട് സംസ്ഥാന പി വൈ പി എയും ഈ ദൗത്യത്തിൽ പങ്ക് ചേർന്നു. പാസ്റ്റർ ബാബു എബ്രഹാം, മലപ്പുറം മേഖല ട്രഷറർ സുജാസ് ചീരൻ എന്നിവർ നേതൃത്വം നൽകി.

സംസ്ഥാന പി വൈ പി എയെ പ്രതിനിധീകരിച്ചു വൈസ് പ്രസിഡന്റ് പാസ്റ്റർ സാബു ആര്യപ്പള്ളിൽ, സെക്രട്ടറി സുവി. ഷിബിൻ ജി. ശാമുവൽ, ജോയിന്റ് കോർഡിനേറ്റർ ബ്രദർ ബിബിൻ കല്ലുങ്കൽ എന്നിവർ മലബാറിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.