പ്രതിസന്ധിയെ അതിജീവച്ച് ബൈബിൾ പഠന വിദ്യാർത്ഥി

കുട്ടിക്കാനം : ഓൺലൈൻ ക്ലാസ്സ്‌ കൂടുവാൻ ആവശ്യമായ റേഞ്ച് ഇല്ലാത്തതിനാൽ ഏറുമാടത്തിൽ ഇരുന്ന് ക്ലാസ്സ്‌ കൂടി ശ്രദ്ധയാകർഷിച്ചിരിക്കുകയാണ് ശ്യാം പ്രദീപ് എന്ന വേദപഠന വിദ്യാർത്ഥി.
കുട്ടിക്കാനം പോത്തുപാറ സ്വദേശിയായ ശ്യാം കുമ്പനാട് ഇന്ത്യാ ബൈബിൾ കോളേജിൽ ബച്ചാലർ ഓഫ് ഡിവിനിറ്റി (BD) മൂന്നാം വർഷ വിദ്യാർത്ഥിയാണ്.ദിവസങ്ങളോളം ഓൺലൈൻ ക്ലാസ് മുടങ്ങിയപ്പോൾ തന്റെ പിതാവിന്റെ സഹായത്തോടെ ഏറുമാടം പണിയുകയായിരുന്നു.

വിദ്യാർത്ഥികളുടെ അവസ്ഥ മനസാസിലാക്കി കോളേജ് അധികൃതർ പഠനസമയം വെട്ടിച്ചുരുക്കുകയും ഓൺലൈൻ സംവിധാങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ഹൈറേഞ്ചിലെ വിവിധ മേഖലകളിൽ തന്നെപോലെ ധാരാളം വിദ്യാർത്ഥികൾ നെറ്റ് വർക്കിന്റെ പര്യാപ്തത മൂലം പഠനം ദുസാഹമായിരിക്കുകയാണെന്നും അധികാരികളുടെ കണ്ണ് എത്രയും വേഗം തുറക്കുമെന്നും താൻ പ്രതീക്ഷ പ്രകടിപ്പിച്ചു.voice for the voiceless എന്നാണ് തന്റെ വാർത്തയോട് ശ്യാം പ്രതികരിച്ചത്.

കടപ്പാട് : ഇന്ത്യൻ എക്സ്പ്രസ്സ്ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്‌ ‌

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.