“മരം ഒരു വരം” – നാളേയ്ക്കൊരു തണലിനായി കൊല്ലം ഐ.സി.പി.എഫ്

കൊല്ലം: ഐസിപിഎഫ് കൊല്ലം ജില്ലയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു ” NatureOn ” സംഘടിപ്പിച്ചു. “നാളേയ്ക്കൊരു തണൽ” എന്ന ആശയത്തെ മുൻനിർത്തി വൃക്ഷതൈകൾ നടുവാൻ വിദ്യാർത്ഥികളെയും മുതിർന്നവരെയും പ്രോത്സാഹിപ്പിക്കുകയും, തൽഫലമായി നൂറോളം വൃക്ഷതൈകൾ നടുകയും ചെയ്തു.
കൂടാതെ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു സാമൂഹികസന്ദേശം നൽകുന്ന അമ്പതോളം ഡിജിറ്റൽ, ഹാൻഡ്രോൺ പോസ്റ്ററുകൾ വിദ്യാർത്ഥികൾ തയാറാക്കുകയും അവ സമൂഹത്തിന്റെ ബോധവത്കരണത്തിനായി പ്രചരിപ്പിക്കുകയും ചെയ്തു. ഒരു നല്ല നാളേയ്ക്കായി നാം എന്തൊക്കെ ചെയ്യണം എന്നുൾപ്പെടുത്തി തയാറാക്കിയ വീഡിയോ അവതരണങ്ങൾ വാട്സ്ആപ്പ്, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം മുതലായ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും നിരവധി പേർക്ക് ഇതിലൂടെ പ്രചോദനം നൽകുവാനും സാധിച്ചു.

-ADVERTISEMENT-

You might also like