ഡോക്ടറേറ്റ് നേടി

അടൂർ: മണക്കാല ഫെയ്ത്ത്‌ തീയോളജിക്കൽ സെമിനാരി അധ്യാപകനും, ശാരോൺ ഫെല്ലോഷിപ്പ് ചർച്ച് നാഷണൽ വൈസ് പ്രസിഡൻ്റും മണക്കാല തറയിൽ തോട്ടത്തിൽ അനുഗ്രഹ കോട്ടേജിൽ പാസ്റ്റർ ടി. ഐ. ഏബ്രഹാമിന്റെ മകൻ ബിന്നി ഏബ്രഹാം, കാസറഗോഡ് സെൻട്രൽ യൂണിവെഴ്സിറ്റിയിൽ നിന്നും (Central University of Kerala) ഭാഷാ ശാസ്ത്രത്തിൽ (Linguistics and Language Technology), ഡോക്ടറേറ്റ് നേടി.

News Middle Advt Banner

അട്ടപ്പാടിയിലെ ദ്രാവിഡ ഭാഷകളിലെ കേന്ദ്രവൽക്കരിക്കപ്പെട്ട സ്വരങ്ങളും അവയുടെ ശ്രവണശബ്ദശാസ്ത്രപരവും, ചരിത്രപരവും, എഴുത്ത്‌വ്യവസ്ഥാപരവുമായ (അക്ഷരങ്ങളെ സംബന്ധിക്കുന്ന) കാഴ്ചപ്പാടുകളും (Centralised vowels in Dravidian languages of Attappady: acoustic, historical and orthographic perspectives) എന്ന ഉപശീർഷകത്തിൽ ആണ് ഗവേഷണം നടത്തിയത്.

ഇപ്പോൾ കുടുംബമായി ബാംഗ്ലൂരിൽ താമസിച്ചു കൊണ്ട് നിർമാൺ സൊസൈറ്റി എന്ന സംഘടനയോടൊപ്പം ചേർന്ന് ഇന്ത്യയിലെ പിന്നോക്ക ഭാഷാവിഭാഗങ്ങളുടെ ഇടയിൽ സാക്ഷരതാ പ്രവർത്തനം, നിഘണ്ടു നിർമ്മാണം എന്നിങ്ങനെയുള്ള ഭാഷാവികസന പ്രവർത്തനങ്ങൾക്കും, മറ്റ് സാമൂഹ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നല്കിവരുന്നു.

ഭാര്യ ബ്ലെസ്സിയും ഭാഷാശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading