സംസ്ഥാന ബജറ്റ്: കോവിഡിനെ നേരിടാന്‍ 20,000 കോടിയുടെ പാക്കേജ്

തിരുവനന്തപുരം: കോവിഡ് നേരിടുന്നതിനായി 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചു.
ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിന് 2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവർക്ക് നേരിട്ട് പണം കൈയിലെത്തിക്കുന്നതിനായി 8900 കോടി രൂപയും സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകൾ, പലിശ, സബ്സിഡി എന്നിവയ്ക്കായി 8300 കോടിയും ഈ പാക്കേജിലൂടെ ലഭ്യമാക്കും.
ഉത്തേജനത്തിന് പുതിയ വായ്പാ പദ്ധതികൾ. കാർഷിക മേഖലയ്ക്ക് 2000 കോടിയുടെ വായ്പ. പ്രാഥമിക സഹകണ സംഘങ്ങൾക്ക് 2000 കോടി വകയിരുത്തി. 4 ശതമാനം പലിശ നിരക്കിൽ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി വായ്പ നൽകും. 4 ശതമാനം പലിശയ്ക്ക് 5 ലക്ഷം രൂപ വരെ നൽകും. കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കായി 1000 കോടിയുടെ വായ്പ. കുടുംബശ്രീക്ക് കോവിഡ് പാക്കേജായി 100 കോടി രൂപ. തീരസംരക്ഷണത്തിന് 1500 കോടിയുടെ പദ്ധതി. കടൽഭിത്തി നിർമാണത്തിന് 5300 കോടി. റബർ സബ്സിഡി കുടിശ്ശിക കൊടുത്തുതീർക്കും. ഇതിനായി 50 കോടി വകയിരുത്തി. തീരദേശ ഹൈവേ സമയബന്ധിതമായി പൂർത്തിയാക്കും. പാൽപ്പൊടി ഉത്പാദനത്തിന് ഫാക്ടറി സ്ഥാപിക്കും. അഞ്ച് ആഗ്രോ പാർക്കുകൾ കൂടി സ്ഥാപിക്കും. തോട്ടവിള മേഖലയ്ക്ക് 2 കോടി. തുടക്കത്തിൽ രണ്ട് ജില്ലകളിൽ കാർഷിക സേവന ശൃംഖല. കർഷകരെ അടുത്ത ഘട്ടത്തിലേക്ക് ഉർത്തിക്കൊണ്ട് വരാൻ കുടുംബശ്രീക്ക് 10 കോടി. യുവതികളുടെ പ്രാതിനിധ്യം കൂട്ടാൻ കുടുംബശ്രീ 10,000.

-ADVERTISEMENT-

You might also like