ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ ശ്രദ്ധയുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചു

ബെംഗളൂരു: ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്ററിന്റെ ജീവകാരുണ്യ പ്രവർത്തന വിഭാഗമായ ശ്രദ്ധ യുടെ നേതൃത്വത്തിൽ ഈ മഹാമാരി യുടെ പ്രതിസന്ധി കാലഘട്ടത്തിന്റെ പ്രാരംഭത്തിൽ അർഹരായവരിലേക്ക് കൈത്താങ്ങായി സാമ്പത്തിക സഹിയവും , തുടർന്ന് ഇപ്പോൾ ഭക്ഷ്യകിറ്റ് വിതരണവും ആരംഭിച്ചിരിക്കുന്നു.
ജോലി നഷ്ടപ്പെട്ടും, യാതൊരു വിധ സാമ്പത്തിക വരുമാനവും ഇല്ലാതെ കഷ്ടം അനുഭവിക്കുന്നവർക്ക് കുറഞ്ഞത് 100 പേരുടെ ഭവനത്തിലെങ്കിലും, ഭക്ഷ്യ കിറ്റ് എത്തിക്കണം എന്ന താത്പര്യത്തോടെ ആരംഭിച്ച ഈ പദ്ധതിക്ക് നല്ല പിൻതുണ ലഭിക്കുന്നു.
ഇന്ന് രാവിലെ ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ ശ്രദ്ധ കോർഡിനേറ്റർ പാസ്റ്റർ ജെയ്മോൻ കെ ബാബു ശുശ്രൂഷ കനായിരിക്കുന്ന എലിം ദൈവസഭയിൽ വച്ച് കർണാടക ചാപ്റ്റർ പ്രസിഡന്റ് അലക്സ് പൊൻവേലിൽ, വൈസ് പ്രസിഡന്റ് പാസ്റ്റർ സജി നിലമ്പൂർ, സെക്രട്ടറി ബ്രദർ ബിജു മാത്യു, ജോയിന്റ് സെക്രട്ടറി പാസ്റ്റർ റ്റോബി സീ തോമസ്,ട്രഷറർ ബ്രദർ ബ്ലസ്സൻ ഫിലിപ്പ്, പബ്ലിക്കേഷൻ കോർഡിനേറ്റർ പാസ്റ്റർ ഐസക് പീറ്റർ, സിസ്റ്റർ മേഴ്സി മണി, സിസ്റ്റർ ലീന അലക്സ് എന്നിവരുടെ സാന്നിധ്യത്തിൽ ക്രൈസ്തവ എഴുത്തുപുര കർണാടക ചാപ്റ്റർ അപ്പർ റൂം കോർഡിനേറ്റർ പാസ്റ്റർ പീ എസ് ജോർജ് ഭക്ഷ്യകിറ്റ് വിതരണം പ്രാർത്ഥിച്ച് ആരംഭിച്ചു. ഇനിയും ശ്രദ്ധയുടെ നേതൃത്വത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ പദ്ധതി തയ്യാറാക്കുന്നതായി ശ്രദ്ധ കോർഡിനേറ്റർ അറിയിച്ചു.ഈ സദ് ഉദ്യമത്തിൽ പങ്കാളികളായ ഏവർക്കും നന്ദി അറിയിക്കുന്നതായും ഈ പ്രതിസന്ധി കാലഘട്ടവും നാം ഒത്തൊരുമിച്ച് അതിജീവിക്കും എന്നും പാസ്റ്റർ ജെയ്മോൻ കെ ബാബു അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.