ന്യൂനപക്ഷ അനുപാതം ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു: ഐ.പി.സി കേരള സ്റ്റേറ്റ്

കുമ്പനാട്: സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ പങ്കുവയ്ക്കലിൽ നടപ്പിലാക്കിയ 80:20 ശതമാനം ന്യൂനപക്ഷ വിഭാഗങ്ങൽ എന്ന സർക്കാർ ഉത്തരവ് റദ്ദാക്കിയ കോടതിവിധിയെ സ്വാഗതം ചെയ്ത് ഇന്ത്യാ
പെന്തക്കോസ്ത് ദൈവസഭ കേരളാ സ്റ്റേറ്റ് (ഐ.പി.സി).
ന്യൂനപക്ഷ സ്കോളർഷിപ്പുകളിലും ആനുകൂല്യങ്ങളിലും 80:20 അനുപാതം
ഉത്തരവിലൂടെ നടപ്പിലാക്കിയ സർക്കാർ നടപടി റദ്ദാക്കിയ ഹൈക്കോടതി തീരുമാനം
നീതിയുടെ വിജയമാണെന്ന് സംസ്ഥാന സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ
അവതിരിപ്പിച്ച പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.
സംസ്ഥാന സർക്കാരിനു കീഴിലുള്ള വിവിധ ന്യൂനപക്ഷക്ഷേമ പദ്ധതികളിലെ
അസമത്വം ഇനിയുണ്ടാവരുത്. അതിന് ന്യൂനപക്ഷക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ മുൻകൈയെടുത്ത് തുല്യ നീതി നടപ്പിലാക്കണമെന്നും സഭ
കൗൺസിൽ ആവശ്യപ്പെട്ടു. ന്യൂനപക്ഷ വിഭാഗങ്ങളിലെ ഓരോ വിഭാഗത്തിനും അവർ
അർഹിക്കുന്ന പരിഗണന നൽകി പദ്ധതികൾ നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാന
ഉപാദ്ധ്യക്ഷൻ പാസ്റ്റർ സി.സി. ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ്
സെക്രട്ടറിമാരായ പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, ജി കുഞ്ഞച്ചൻ
സംസ്ഥാന ട്രഷറർ പി.എം. ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.