ദൈവവചന പഠന പരമ്പര: ‘സഭയുടെ ജ്വലിക്കുന്ന പ്രത്യാശ’ ജൂൺ മുതൽ എല്ലാ ഞായറാഴ്ചകളിലും

തൃശ്ശൂർ: ഗിൽഗാൽ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ദൈവവചന പഠന പരമ്പര ആരംഭിക്കുന്നു. ‘സഭയുടെ ജ്വലിക്കുന്ന പ്രത്യാശ’ എന്നതാണ് പഠനവിഷയം. ദൈവസഭയുടെ പ്രത്യാശയായ യേശു കർത്താവിന്റെ വരവും അനന്തര സംഭവങ്ങളും നിത്യതയുമെല്ലാം പഠനവിധേയമാകുന സുദീർഘമായ ബൈബിൾ ക്ലാസ് നയിക്കുന്നത് പാസ്റ്റർ അജു തിരുവനന്തപുരമാണ്. 2021 ജൂൺ മുതൽ എല്ലാ ഞായറാഴ്ചകളിലും രാത്രി 7 മണി മുതൽ എട്ട് മണി വരെ ഗൂഗിൾ മീറ്റിലൂടെയായിരിക്കും ബൈബിൾ ക്ലാസ് നടത്തപ്പെടുന്നത് എന്ന് സംഘാടകർ അറിയിച്ചു.

 

-ADVERTISEMENT-

You might also like