ഗിൽഗാൽ യൂത്ത് മൂവ്മെന്റ്: ലേൺ ഹിസ് വേർഡ് ബൈബിൾ ക്വിസ് ജൂൺ 13 മുതൽ

തൃശ്ശൂർ: ഗിൽഗാൽ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ലേൺ ഹിസ് വേർഡിന്റെ രണ്ടാം സീസൻ 2021 ജൂൺ 13 മുതൽ ആരംഭിക്കുന്നു. മാർച്ച് 31ന് വിജയകരമായി പൂർത്തികരിച്ച ഒന്നാം വർഷത്തിന്റെ ഫലപ്രഖ്യാപനം മെയ് ആദ്യ വാരമാണ് നടന്നത്. ₹50 ആണ് രണ്ടാം വർഷത്തിന്റെ റെജിസ്ട്രേഷൻ ഫീസ്. 2021 ജൂൺ 10നകം പങ്കെടുക്കാൻ താൽപര്യം ഉള്ളവർ റെജിസ്ട്രേഷൻ ഉറപ്പാക്കണമെന്ന് ക്വിസ് ബോർഡ് അറിയിച്ചു. ₹3000, ₹2000, ₹1000 എന്നിങ്ങനെ ആയിരിക്കും ആദ്യ മൂന്ന് സ്ഥാനക്കാർക്കുള്ള സമ്മാനങ്ങൾ. നാല് മുതൽ പത്ത് വരെ സ്ഥാനക്കാർക്ക് വിശേഷാൽ സമ്മാനങ്ങളും 90%ത്തിന് മുകളിൽ പങ്കാളിത്തം ഉള്ള എല്ലാവർക്കും ₹100ൽ കുറയാത്ത സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യത്യസ്ത നിറഞ്ഞതായിരിക്കും രണ്ടാം സീസൺ എന്നും ക്വിസ് ബോർഡ് അംഗങ്ങളായ പാസ്റ്റർ വിനു, പാസ്റ്റർ അജു, ബ്രദർ ഗായസ്, ബ്രദർ ഗാദിഷ് എന്നിവർ അറിയിച്ചു.

 

-ADVERTISEMENT-

You might also like