മാതൃകാ പ്രവർത്തനങ്ങളുമായി കായംകുളം ഐപിസി എബനേസർ ചർച്ച്

കായംകുളം: ഇന്ത്യാ പെന്തക്കോസ്‌ത് ദൈവസഭ കായംകുളം എബനേസർ സഭയുടെ അറുപതാം വാർഷികാത്തോട് അനുബന്ധിച്ചു എബനേസർ വിഷൻ ട്വന്റി-20 പ്രോഗ്രാമിന്റെ ഭാഗമായി കായംകുളത്തു നിയമപാലകരായി സേവനമനുഷ്ടിക്കുന്ന പോലീസ് ഡിപ്പാർട്ട്മെൻ്റിലെ എല്ലാ ഉദ്യോഗസ്ഥരെയും അവരോടൊപ്പം കോവിഡ് അതിജീവനത്തിൽ പ്രവർത്തന സജ്ജരായ ചെറുപ്പക്കാരെയും ഇന്ന് (29-05- 21)ഉച്ചഭക്ഷണം നൽകി ആദരിച്ചു. അതോടൊപ്പം പരിസരപ്രദേശങ്ങളിലെ ഇരുന്നൂറോളം കുടുബങ്ങൾക്ക് ഭക്ഷ്യ കിറ്റ് നൽകുകയും ചെയ്തു. പ്രസ്തുത ജീവകാരുണ്യ പ്രവർത്തനം പാസ്റ്റർ സാബു ചാക്കോയുടെ അദ്ധ്യക്ഷതയിൽ കായംകുളം സർക്കിൾ ഇൻസ്പെക്ടർ ബഹു. വി.എസ്. പ്രശാന്ത് ഉത്ഘാടനം ചെയ്തു. എസ്. ഐ ബഹു. കെ. പി. അഖിൽ മുഖ്യസന്ദേശം നൽകി. പാസ്റ്റർമാരായ ബി. സജി, സിനോജ് ജോർജ്, ജസ്റ്റിൻ ജോർജ്ജ് കായംകുളം എന്നിവർ ആശംസകൾ അറിയിച്ചു. സഭാ സെക്രട്ടറി ഗിൽബെർട്ട് സാമുവേൽ നേതൃത്വം നൽകി.

post watermark60x60

ജനറൽ കൺവീനർ ജോസ് ജോൺ, ട്രഷറാർ ബാബുജി കൂടാതെ കമ്മിറ്റി അംഗങ്ങൾ സാം ഐസക്, സാം ജോർജ്, ഡാനിയേൽ സണ്ണി, രാജു ബേബി, സുവി. ടിജോ തോമസ്, രാജീവ് വർഗീസ് എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

You might also like