ഐ.പി.സി ഡൽഹി സ്റ്റേറ്റ്: ഹിന്ദി സണ്ടേസ്ക്കൂൾ ക്ലാസ്സുകൾക്ക് തുടക്കമായി

ഡൽഹി: ഐ.പി.സി ഡൽഹി സ്റ്റേറ്റ് സണ്ടേസ്ക്കുളിൽ ഓൺ ലൈൻ ഹിന്ദി ക്ലാസ്സുകൾക്കു ഇന്നു തുടക്കമായി.
കേരള സ്റ്റേറ്റ് സണ്ടേ സ്ക്കൂൾ സെക്രട്ടറി
പാസ്റ്റർ ജോസ് തോമസ് ജേക്കബിന്റെ പ്രാർത്ഥനയോടെ ഹിന്ദി ക്ലാസ്സുകൾക്കു തുടക്കമായി. ഏതു സാഹചര്യത്തിലും ദൈവ വചനം പഠിപ്പിക്കുവാനുള്ള അവസരങ്ങൾ ദൈവം തുറന്നിടും എന്നും തന്റെ ആശീർവാദാ പ്രസംഗത്തിൽ സെക്രട്ടറി അഭിപ്രായപ്പെട്ടു.  ഡൽഹി സ്റ്റേറ്റ് സണ്ടേ സ്ക്കൂൾ ഡയറക്ടർ പാസ്റ്റർ ബിനോയി ജേക്കബ് അദ്ധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ സണ്ടേ സ്ക്കൂൾ ബോർഡ് അംഗങ്ങൾ, ടീച്ചേഴ്സ്, 260 ഓളം കുട്ടികൾ എന്നിവർ സന്നിഹിതരായിരുന്നു. കഴിഞ്ഞ വർഷമാണ് സൂം പ്ലാറ്റ്ഫോമിൽ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചത് എന്നാൽ ഇതുവരെ ഇംഗ്ലിഷിൽ മാത്രമായിരുന്നു ക്ലാസ്സുകൾ നടന്നിരുന്നത്. ഡൽഹി സണ്ടേ സ്ക്കൂളിനെ സംബന്ധിച്ചു പുതിയ ഒരു നാഴികക്കല്ലാണ് പിന്നിടുന്നത്.
ഓൺലൈനായി സണ്ടേ സ്ക്കൂൾ ഇംഗ്ലീഷ് / ഹിന്ദി മീഡിയത്തിൽ എല്ലാം ഞായറാഴ്ച്ചയും രാവിലെ 7.30 മുതൽ 8.30 വരെയുള്ള സമയത്താണ് നടക്കുന്നത്. വിപുലമായ ക്രമികരണങ്ങൾക്കു ചുക്കാൻ പിടിക്കാൻ സണ്ടേസ്ക്കൂൾ എക്സ്ക്യൂട്ടിവുകൾക്ക് ഒപ്പം 21 അംഗം ബോർഡ് നേത്യുത്വം നൽകുന്നു. ഡൽഹിൽ നിന്നു പുറത്തുള്ള കുട്ടികൾക്കും ഈ സണ്ടേസ്ക്കുൾ ക്ലാസ്സുകളിൽ രജിസ്റ്റർ ചെയ്യാനായി ഡയറക്ട്രർ : പാസ്റ്റർ ബിനോയി ജേക്കബ് ( Ph. No.9958235491)
സെക്രട്ടറി റോജി മാത്യു (Ph.No. 98990 54717)
ബന്ധപ്പെടാവുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.