ലേഖനം: മറയ്ക്കപ്പെടുന്ന ശുശ്രൂഷകരും വെളിപ്പെടുന്ന ശുശ്രൂഷകളും | സുജിത്ത് സണ്ണി, ഡെറാഡൂൺ

കഴിഞ്ഞ ദിവസങ്ങളിൽ കൊറോണ ബാധിച്ചു മരിച്ച ചിലരുടെ ശവസംസ്കാര ശുശ്രൂഷകളിൽ ഞാൻ ഭാഗമായി. പത്തോ പതിനഞ്ചോ പേര് മാത്രം പങ്കെടുത്ത ഈ ശുശ്രൂഷകളിൽ ഞാൻ ഉൾപ്പെടെ എല്ലാവരും P.P. E kit (personal protective equipment for ‘minimizing exposure’) ധരിച്ചിരുന്നു. ഈ സമയം എന്നോടൊപ്പമുള്ള പലരെയും തിരിച്ചറിയാൻ പോലും ഞാൻ ബുദ്ധിമുട്ടി. ശവക്കുഴി വെട്ടുന്ന ജോലി ചെയ്യുന്നവരും കിറ്റ് ധരിച്ചിരുന്നതിനാൽ, സംസ്കാരാനന്തരം കുഴി മൂടുവാൻ തൂമ്പ എടുത്തപ്പോഴാണ് അവർ ബന്ധുക്കളല്ല, കുഴിവെട്ടുകാരാണെന്ന ബോധ്യം എനിക്കുണ്ടായതെന്ന് ഒട്ടും അതിശയോക്തി ഇല്ലാതെത്തന്നെ പറയട്ടെ. പ്രധാന ശുശ്രൂഷകരും, ബന്ധുക്കളും, സഹായികളുമെല്ലാം കാഴ്ച്ചയിൽ ഒരുപോലെ. ഓരോരുത്തരും വ്യത്യസ്തമായ ശുശ്രൂഷ ചെയ്യുന്നുവെങ്കിലും ആളെപ്പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. ചുരുക്കത്തിൽ വ്യക്തിപ്രദർശനങ്ങൾ (self-exposure) ലവലേശമില്ല. ശുശ്രൂഷകരെ മറയ്ക്കപ്പെടുകയും, ശുശ്രൂഷകൾ വെളിപ്പെടുകയും, ചെയ്യുന്ന ഒരു കോറോണക്കാലം.

പ്രിയരേ, ഈ അനുഭവങ്ങളെ ലോക്ക്ഡൗണിനു മുൻപുള്ള ക്രിസ്തിയ ശുശ്രൂഷ കാലഘട്ടവുമായി നമുക്കൊന്ന് താരതമ്യം ചെയ്യേണ്ടതുണ്ട്. ആത്മീയ ശുശ്രൂഷകൾ ആകുന്ന നേതൃത്വ ശുശ്രൂഷ, ഗാനശുശ്രുക്ഷകൾ (worship leading), വചന പ്രസംഗം, സാക്ഷ്യം, എന്നിവയിലൊക്കെ നിറഞ്ഞ് നിന്നിരുന്ന വ്യക്തിപ്രദർശനങ്ങളെക്കുറിച്ചു (self-exposure ) നമുക്കൊന്ന് ചിന്തിക്കാം.

സ്വന്ത കഴിവുകളുടെ പ്രദർശനം (talent show), എന്നുമാത്രം തോന്നിപ്പിച്ച എത്രയോ ആരാധനകൾ (ഗാനശുശ്രൂഷ /worship leading), ആത്‍മീയ ഗാനങ്ങളെക്കാൾ മൂല്യംകൊടുത്ത വാദ്യോപകരണങ്ങളുടെ അതിപ്രസരം, ആരാധ്യനേക്കാൾ വലിയവരെന്നു തോന്നിച്ച ആരാധകർ, ജനത്തെ ഇളക്കി മറിക്കുവാനും പക്ഷം ചേർക്കുവാനും മാത്രം ഉപയോഗിച്ച പ്രസംഗങ്ങൾ, ദൈവം കൊടുത്ത സന്ദേശങ്ങൾക്കു മറയിട്ട് (PPE KIT ഇട്ട് ), ജനം ആഗ്രഹിച്ചത് മാത്രം കൊടുത്ത്, അവരെ തൃപ്തിപ്പെടുത്തി കൈയടി നേടിയ എളിയ കർത്താവിന്റെ വലിയ ദാസന്മാർ, സാക്ഷ്യത്തിന്റെ മെമ്പൊടിയിൽ സ്വയപുകഴ്ച്ച നടത്തിയ എത്രയോ സഭാസാക്ഷ്യമത്സരങ്ങൾ. ഈ വകയെല്ലാം ദൈവിക ശുശ്രൂഷകൾക്കു മറയിട്ട് വ്യക്തിപ്രദർശനത്തിനായി ഉപയോഗിക്കപ്പെട്ടപ്പോൾ, മാസ്ക് അണിഞ്ഞും, P. P. E കിറ്റ് ധരിച്ചും ഇന്ന് ശുശ്രൂഷകർ മറക്കപ്പെട്ട് ഒതുക്കപ്പെടുകയും (minimum exposure), ശുശ്രൂഷകൾ വെളിപ്പെടുകയും ചെയ്യുന്നു. കർമേൽ പർവതത്തിലെ സംഭവങ്ങൾ (1രാജ 18:26-28) ഈ രണ്ടു കാലഘട്ടത്തിലെയും ശുശ്രൂഷകളെ
അനുസ്മരിപ്പിക്കുന്നു. ഒരു ഭാഗത്തു ബാലിന്റെ പ്രവാചകന്മാർ ശ്രദ്ധ നേടാനായി ‘തുള്ളി’ ചാടുന്നു(v.26), ‘ഉറക്കെ’ വിളിക്കുന്നു (v. 28), ‘രക്തം വരുവോളം’ മുറിവേൽപ്പിക്കുന്നു (v.29). Double embhasize ഓടു കൂടിയ ഈ മൂന്ന് പദങ്ങൾ ആരാധനയിലെയും, പ്രാർത്ഥനയിലെയും പരമാവധി പ്രദർശനത്തെ (maximum self exposure) കുറിക്കുമ്പോൾ, മറുഭാഗത്ത്, ആരാധനയുടെ ക്രമീകരണം വരുത്തിയ ശേഷം (v.30), നിലത്തു കുനിഞ്ഞ് (v.42), മുഖം മുഴങ്കാലുകൾക്കിടയിൽ വെക്കുന്ന (v.30), double embhasize ഏലിയാവെന്ന ശുശ്രൂഷകന്റെ minimum exposure നെ ചൂണ്ടികാണിക്കുന്നു.

യെശയ്യാവ്‌ 6:1-3 വരെയുള്ള വാക്യങ്ങളും സമാനമായ കാഴ്ചപ്പാട് നൽകുന്നു. ആറാറ് ചിറകുകൾ ഉള്ള സാറാഫുകളുടെ ആരാധനയിൽ അവർ രണ്ടുകൊണ്ട് ‘മുഖം മൂടി’, രണ്ടുകൊണ്ട് ‘കാൽമൂടി’, രണ്ടുകൊണ്ട് പറന്നു അവർ ആരാധിക്കുന്നു. ഈ രണ്ടു വേദഭാഗങ്ങളും ആരാധനയുടെയും, പ്രാർത്ഥനയുടെയും, ശുശ്രൂഷകളുടെയും ഒരു മാതൃക നമുക്ക് നൽകുമ്പോൾ, അവിടെ ഞാനെന്ന ഭാവം ഇല്ല, സ്വയപുകഴ്ചകൾ ഇല്ല, പ്രകടനങ്ങളും പ്രദർശനങ്ങളും ഇല്ല. എന്നാൽ നേരെമറിച്ചു ഒരു സാങ്കൽപ്പിക P. P. E കിറ്റ് ഇവർ സ്വമേധാ ധരിച്ച്, ദൈവം അവരെ ഏല്പിച്ച ശുശ്രൂഷകൾ ഭംഗിയായി ചെയ്യുന്നു.

മേൽപ്പറഞ്ഞ ഉദാഹരണങ്ങൾ ഒരു ശുശ്രൂഷകന്റെ കാഴ്ചപ്പാടാണെങ്കിൽ പുറപ്പാട് പുസ്‌തകം ശുശ്രൂഷയെ കുറിച്ചുള്ള ഒരു ദൈവിക കാഴ്ചപ്പാടിനെ തുറന്നുകാട്ടുന്നു. പുറപ്പാട് 28 -ൽ, ദൈവo തന്റെ ശുശ്രൂഷക്കായി പുരോഹിതൻമാരെ നിയോഗിക്കുന്നു. ശുശ്രൂഷയിൽ ധരിക്കേണ്ട തലപ്പാവ്, നീളൻ കുപ്പായം (v.4), കാൽചട്ട, എന്നിവ ഒരു പുരോഹിതന്റെ minimum exposure നെയും, ഇസ്രായേൽ മക്കളുടെ (ജനത്തിന്റെ )ഓർമ്മക്കായി പുരോഹിതൻ ഏഫോദിൽ പതിക്കേണ്ട കല്ലുകൾ (vv12, 29) ശുശ്രൂഷ അനുഭവിക്കേണ്ട ജനത്തിന്റെ പ്രാധാന്യത്തെയും മനസിലാക്കി തരുന്നതാണ്.

പ്രിയരേ, ഇതിനു വിരുദ്ധമായി ശുശ്രൂഷകൾ ‘മറയ്ക്കപ്പെട്ട് ‘ ശുശ്രൂഷകർ ‘വെളിപ്പെടുമ്പോൾ’, ദേവാലയവും, പുരോഹിതരും, ജനവുമെല്ലാം ‘പലതിനാലും’ (pravasam/കോവിഡ് -19) പിടിക്കപ്പെടുന്നു, വ്യക്തിപ്രകടനങ്ങൾ ഏറെയാകുമ്പോൾ കിന്നരങ്ങൾ അലരി വൃക്ഷങ്ങളിൽ തൂങ്ങിയാടുന്നു (സങ്കി.137), പ്രദർശനങ്ങൾ ഏറെയാകുമ്പോൾ ആലയവാതിലുകൾ അടക്കപ്പെട്ട്, കിളിവാതിലുകൾ (zoom, google meet etc)(ഡാനിയേൽ 6:10) തുറക്കപ്പെടുന്നു. ശുശ്രൂഷ മാത്രം വെളിപ്പെടുന്നു.

പ്രിയരേ, നിസ്സഹായതകളും, മരണവാർത്തകളും നിറഞ്ഞു നിൽക്കുന്ന ഈ കാലഘട്ടത്തിൽ ഒരിരിറ്റാശ്വാസത്തിനുപകരം, വിമർശനത്‌മകമായ സന്ദേശങ്ങൾ അനുചിതമാണന്നു തോന്നിയേക്കാം. പക്ഷെ ദൈവം തന്റെ സഭയെ പണിഞ്ഞിട്ടുള്ളതും, മടക്കികൊണ്ടുവന്നിട്ടുള്ളതുമെല്ലാം സമാനമായ സാഹചര്യത്തിലൂടെ കടത്തിവിട്ടിട്ടാണെന്നുള്ള ചരിത്രം നാം മറന്നു പോകരുത്.

 

തീവെച്ച്കളഞ്ഞ മതിലുകളും, തകർക്കപ്പെട്ട ആലയവും, സ്വാതന്ത്ര്യം നഷ്ടപെട്ട ആരാധനയും ശുശ്രൂഷകളും ദൈവജനത്തിന്റെ അവസാനമല്ല, നമ്മുടെ പ്രത്യാശയുടെ കബറിടങ്ങളുമല്ല. ശൂന്യതയിൽ നിന്നും ഇതെല്ലാം മടക്കികൊടുത്ത ദൈവം ഇന്നും ജീവിക്കുന്നു. ഒരു വലിയ ദൈവപ്രവർത്തിക്കായി ഒരു സങ്കല്പിക PPE കിറ്റിൽ നമുക്ക് നമ്മെ തന്നെ താഴ്ത്താം. യഹോവ സിയോന്റെ പ്രവാസികളെ മടക്കി കൊണ്ടുവന്നപ്പോൾ ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു (സങ്കി:126) എന്നു സങ്കീർത്തനകാരൻ പാടുന്ന പോലെ പാടുവാൻ ദൈവം നമ്മെ സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെ….

സുജിത്ത് സണ്ണി, ഡെറാഡൂൺ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.