പന്തളം സെന്റർ പി.വൈ.പി.എയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണം നൽകി

പന്തളം: ‘സേവനത്തിനായി രക്ഷിക്കപെട്ടു’ എന്ന ആപ്തവാക്യത്തിന് ഊന്നൽ നൽകികൊണ്ട് പന്തളം അർച്ചന ഹോസ്പിറ്റലിൽ(കോവിഡ് സെന്റർ), പന്തളം പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉള്ള പോലീസുകാർ,ട്രാഫിക് പോലീസുകാർ,കോവിഡ് വോളന്റീർസ്, ദീർഘാദൂരവാഹനങ്ങളിലെ ഡ്രൈവർമാർ, അബുലൻസ് ഡ്രൈവർമാർ, PWD വർക്കേഴ്സ്, നഗരസഭയിലെ തൊഴിലാളികൾ,തുടങ്ങിയ നിരവധിപേർക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുവാൻ ഇടയായി. പ്രസിഡന്റ്‌ പാസ്റ്റർ വിപിൻ പള്ളിപ്പാടിന്റെ നേതൃത്വത്തിൽ സെക്രട്ടറി ബ്രദർ. റിജു സൈമൺ തോമസ്,ട്രെഷറർ ബ്രദർ. ഷെറിൻ.കെ.മാത്യു,പബ്ലിസിറ്റി കൺവീനർ ജിറ്റോ.കെ.സണ്ണി, താലന്ത് കൺവീനർ റിനോഷ്.കെ.ആർ, കമ്മിറ്റിയഗം ഗ്രേസ്. കെ. ഡാനിയേൽ,മറ്റു പി.വൈ.പി.എ. പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

-ADVERTISEMENT-

You might also like