കാരുണ്യഹസ്തമായി കോന്നി വൈ. പി. ഇ

 

post watermark60x60

കോന്നി: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കോന്നി സഭയുടെ പുത്രിക സംഘടനയായ വൈ. പി. ഇ യുടെ നേതൃത്വത്തിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഈ ദിവസങ്ങളിൽ കോവിഡിന്റെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തിൽ ഏറെ ദുരിതമനുഭവിക്കുന്ന നൂറുലധികം കുടുംബങ്ങളിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം നടത്തി. ഈ ദിവസങ്ങളിൽ കോന്നിയിലും അനുബന്ധിത പ്രദേശങ്ങളിലെ തെരുവുകളിൽ സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കും സ്റ്റുഡൻസ് കേഡറ്റുമാർക്കും ആഹാരവും കുടിവെള്ളവും നൽകി വരുന്നു. ജീവകാരുണ്യപദ്ധതി പ്രവർത്തനങ്ങളുടെ ഉത്ഘാടനം കോന്നി ദൈവസഭാ ശുശ്രൂഷകൻ പാസ്റ്റർ അനിയൻകുഞ്ഞ് സാമുവേലിന്റെ പ്രാർത്ഥനയോടെ സഭാ സെക്രട്ടറി ബ്രദർ കെ. എബ്രഹാം ഉദ്ഘാടനം ചെയ്തു. അതിതീവ്രമായിതുടരുന്ന കോവിഡ് രണ്ടാം തരംഗത്തിൽ ബുദ്ധിമുട്ടുന്നവർക്ക് ഏറെ ആശ്വാസമായി കോന്നി വൈ.പി.ഇ പ്രവർത്തകരുടെ നേതൃത്വത്തിൽ നേരത്തെതന്നെ ‘കോവിഡ് ഹെൽപ്പ് ഡെസ്ക്ക്’ പ്രവർത്തനം ആരംഭിച്ചിരുന്നു. കോവിഡ് വാക്സിനേഷന് ആവശ്യമായ രജിസ്‌ട്രേഷൻ, അടിയന്തരമരുന്നുകൾ എത്തിച്ചു കൊടുക്കുക, ആവശ്യമുളളവർക്ക് വാഹന ക്രമീകരണം, ബുദ്ധിമുട്ട് അനുഭവിക്കുന്ന ഭക്ഷണകിറ്റ് എത്തിച്ചു നൽകുക തുടങ്ങിയ കർമ്മപദ്ധതികൾക്കാണ് ഹെൽപ്പ് ഡെസ്ക്ക് നേതൃത്വം നൽകി വരുന്നത്.

-ADVERTISEMENT-

You might also like