സ്നേഹത്തിന്റെ പ്രദർശനവുമായി പതിനാലാം ദിനം ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ്

 

കോട്ടയം: മഴ നന്നായി നിന്ന് പെയ്ത പതിനാലാം ദിവസവും സ്നേഹത്തിന്റെ കരവുമായി കോട്ടയം യൂണിറ്റും ശ്രദ്ധ ടീമും നിരത്തിൽ ഉണ്ടായിരുന്നു. ചങ്ങനാശ്ശേരി, ചിങ്ങവനം, മണർകാട്, കഞ്ഞിക്കുഴി, കോട്ടയം ഭാഗത്തുള്ള പോലിസ്, വ്യാപാരികൾ, വഴിയോര യാത്രക്കാർ, അന്യ സംസ്ഥാന തൊഴിലാളികൾ, യാചകർ, ആരോരുമില്ലാത്ത തെരുവിന്റെ മക്കൾ, ആരോഗ്യപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ എല്ലാ കോണുകളിലും ഉള്ളവർക്ക് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തു. വെള്ളം, സ്നാക്സ്, കൈ ഉറകൾ, മാസ്ക് എന്നിവയും വിതരണം ചെയ്തു. എല്ലാ ദിവസവും പോലെ കപ്പയും, മുളക് ചമ്മന്തിയും, തൈരും മുളകും, അച്ചാറും കൂടിയുള്ള പൊതികളുമായാണ് വിതരണം ചെയ്തത്. നാഗമ്പടം സ്റ്റാൻഡിലുള്ള അന്തേവാസികൾക്ക് എന്നും പതിവ് പോലെ ഞങ്ങൾ നൽകിയ പൊതികൾ അവർക്ക് അനുഗ്രഹം ആയി. ഇന്ന് എല്ലാവർക്കും സാനിറ്റയ്സർ വിതരണവും ഉണ്ടായിരുന്നു. നാളെ മുതൽ കോട്ടയം ജില്ലാ ആശുപത്രിയിൽ കൊറോണ വാർഡിൽ പൊതി ചോറ് നൽകാൻ തുടങ്ങും. ക്രൈസ്തവ എഴുത്തുപുരയുടെ ഈ പ്രവർത്തങ്ങളെ കൂടുതൽ വികസിപ്പിക്കാൻ പദ്ധതിയുണ്ട്. എഴുത്തുപുരയുടെ ഈ സേവനത്തിനു കോട്ടയം ജില്ലാ പ്രസിഡന്റ്‌ പാസ്റ്റർ രാജീവ്‌ ജോൺ പൂഴനാട്, സെക്രട്ടറി അജി ജെയ്സൺ, ജോയിന്റ് സെക്രട്ടറി ബിജേഷ് തോമസ്, വോളന്റിയർമാരായ ബ്രദർ നിതിൻ ബാബു, ബ്ലെസ്സൻ ജോണി, ഫെബിൻ എന്നിവർ ഇന്നത്തെ പ്രവർത്തനത്തിനു നേതൃത്വം നൽകി.

റിപ്പോർട്ട്: രാജീവ്‌ ജോൺ പൂഴനാട്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading