കോവിഡ് ഭക്ഷ്യസഹായ പദ്ധതിയുമായി ഐ.പി.സി കർണാടക സ്റ്റേറ്റ്

ബംഗളൂരു: കോവിഡിന്റെ ഈ രണ്ടാം തരംഗ കാലത്ത് ഭക്ഷ്യ സഹായ പദ്ധതിയുമായി ആതുരസേവനരംഗത്ത് ഐപിസി കർണാടക സജീവസാന്നിധ്യമായി മാറുന്നു. ‘കോവിഡ് സഹായപദ്ധതി’ എന്ന പേരിൽ ആരംഭിച്ച പ്രാരംഭ ഘട്ട പ്രവർത്തനങ്ങൾ അനേകർക്ക് ആശ്വാസപ്രദമായ നിലയിൽ നടന്നു വരുന്നു. അതോടൊപ്പം രണ്ടാം പദ്ധതിയായി ഭക്ഷ്യ സഹായ പദ്ധതി ആരംഭിച്ചിരിക്കുന്നു. വിശക്കുന്നവർക്ക് ആഹാരവും, അവശ്യവസ്തുക്കളുടെ കിറ്റുകളും എത്തിക്കുക എന്നുള്ള ഉദ്ദേശത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നത്. വർഷങ്ങളായി ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന ഹോപ്പ് ഫൗണ്ടേഷൻ (Hope Foundation) എന്ന സംഘടനയുമായി ചേർന്നാണ് ഈ പദ്ധതി ഐപിസി കർണാടക ആവിഷ്കരിച്ചിരിക്കുന്നത്.

post watermark60x60

ഒന്നാം സഹായപദ്ധതി ഐ പി സി യിലെ ശുശ്രൂഷകന്മാർക്കും വിശ്വാസികൾക്കും വേണ്ടി മാത്രമായിരുന്നെങ്കിൽ, രണ്ടാം പദ്ധതി പൊതുജനത്തിന്റെ ആവശ്യങ്ങൾ മുൻനിർത്തിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിന്റെ നടത്തിപ്പിനായി പാസ്റ്റർ കെ.ജെ തോമസിനെ കോ-ഓർഡിനേറ്ററായി നിയമിച്ചു.

-ADVERTISEMENT-

You might also like