ഗെയിൽസ് വർഗ്ഗീസിന്റെ സംസ്കാരം ഇന്ന് ഡൽഹിയിൽ

ഡൽഹി: ദിൽഷാദ് കോളനിയിൽ F-31, UG 1 താമസിക്കുന്ന ഗെയിൽസ് വർഗ്ഗീസ് (65) കോവിഡിനെ തുടർന്നു നിത്യതയിൽ പ്രവേശിച്ചു. ഐ പി സി ഡൽഹി സ്റ്റേറ്റ് മയൂർ വിഹാർ ഫേസ് 2 സഭാംഗം ആണ്. റാന്നിയിൽ മുക്കട കച്ചാനത്തു വീട്ടിൽ പരേതനായ പി സി വർഗ്ഗീസിന്റെ മകനായ ഗെയിൽസ് കഴിഞ്ഞ 32 വർഷമായി കുടുംബമായി ഡൽഹിയിൽ താമസിക്കുന്നു. സംസ്കാരം ഇന്ന് മെയ് 19 ന് രാവിലെ 11 മണിക്ക് ഐ. പി. സി മയൂർ വിഹാർ ഫേസ് 2 സഭയുടെ ആഭിമുഖ്യത്തിൽ മംഗോൾപുരി ആൽഫ ക്രിസ്ത്യൻ സെമിത്തേരിയിൽ. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ്ജ്, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ കെവി ജോസഫ് എന്നിവർ ശുശ്രൂഷകൾക്കു നേതൃത്വം നൽകും.
സഹധർമ്മിണി: വൽസ ഗെയിൽസ്.
മക്കൾ: മേഗി, മേഗ, മാർഷൽ. മരുമക്കൾ: ഏബ്രഹാം മാണി, ജോൺസൺ മാത്യു.

-ADVERTISEMENT-

You might also like